Friday 30 September 2022 05:05 PM IST : By സ്വന്തം ലേഖകൻ

പുളിക്കു വേണ്ടി മാങ്ങയോ തൈരോ ചേര്‍ക്കണ്ടതില്ല; രുചികരമായ അവിയല്‍ തയാര്‍

Aviyal തയാറാക്കിയത്: ശില്പ ബി. രാജ്, ഫോട്ടോ: സരുൺ മാത്യു. ഫോട്ടോയ്ക്കു വേണ്ടി വിഭവങ്ങൾ തയാറാക്കിയത്: റെജിമോന്‍ പി. എസ്. കിച്ചണ്‍ എക്സിക്യൂട്ടീവ് ക്രൗണ്‍ പ്ലാസ കൊച്ചി.

1. തടിയന്‍ കായ – 100 ഗ്രാം

വെള്ളരിക്ക – 100 ഗ്രാം

പടവലങ്ങ – 100 ഗ്രാം

വഴുതനങ്ങ – 100 ഗ്രാം

ഏത്തയ്ക്ക – 100 ഗ്രാം

പച്ചമുളക് – 100 ഗ്രാം

ചേന – 100 ഗ്രാം

2. മഞ്ഞള്‍പ്പൊടി – രണ്ടു ചെറിയ സ്പൂണ്‍

ഉപ്പ് – പാകത്തിന്

മുളകുപൊടി – 100 ഗ്രാം

വെളിച്ചെണ്ണ – 100 ഗ്രാം

3. തേങ്ങ – രണ്ട്, ചുരണ്ടിയത്

4. ചുവന്നുള്ളി – 250 ഗ്രാം, ചതച്ചത്

കറിവേപ്പില – മൂന്നു തണ്ട്

വെളിച്ചെണ്ണ – 100 ഗ്രാം

ജീരകംപൊടി – മൂന്നു ചെറിയ സ്പൂണ്‍

പാകം ചെയ്യുന്ന വിധം

∙ ഒന്നാമത്തെ ചേരുവ നീളത്തില്‍ അരിഞ്ഞു കഴുകി വാരി രണ്ടാമത്തെ ചേരുവ ചേര്‍ത്തിളക്കുക.

∙ ഇത് തട്ടിപ്പൊത്തി വച്ചു വെള്ളം ഒഴിക്കാതെ വാഴയില കൊണ്ടു മൂടി വച്ചു വേവിക്കണം. കഷണങ്ങളില്‍ നിന്നിറങ്ങുന്ന വെള്ളം കൊണ്ടു വേണം വേവാന്‍.

∙ നാലാമത്തെ ചേരുവ നന്നായി ഞെരടി വയ്ക്കുക.

∙ കഷണം വെന്ത ശേഷം തേങ്ങ ചതച്ചതു ചേര്‍ത്തിളക്കി വാങ്ങണം. ഇതിലേക്കു നാലാമത്തെ ചേരുവ ചേര്‍ത്തിളക്കി ഉപയോഗിക്കാം. ഈ അവിയലില്‍ പുളിക്കു വേണ്ടി മാങ്ങയോ തൈരോ ചേര്‍ക്കണ്ടതില്ല.

Tags:
  • Pachakam