Friday 15 November 2024 11:51 AM IST : By സ്വന്തം ലേഖകൻ

ഹൃദ്രോഗ സാധ്യത കുറയ്ക്കും അവക്കാഡോ ഗ്രീന്‍ സാലഡ്; ഹെല്‍ത്തി റെസിപ്പി

avocado-green-salad

മോണോ അണ്‍സാച്ചുറേറ്റഡ് ഫാറ്റ് എന്ന നല്ല കൊഴുപ്പിന്റെ കലവറയായ അവക്കാഡോ ആഴ്ചയില്‍ രണ്ടു തവണ ആഹാരത്തില്‍ ഉള്‍പ്പെടുത്തുന്നതു ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നു എന്ന് പഠനങ്ങള്‍. ധാരാളം പച്ചക്കറികളും അവക്കാഡോയും ഉള്‍പ്പെട്ട ഗ്രീന്‍ സാലഡില്‍ അടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റും ഫ്ളേവനോയിഡ്സും ഹൃദയാരോഗ്യത്തിന് അനുയോജ്യമാണ്.      ‍  

1. ചെറുപയര്‍ മുളപ്പിച്ചത് – മൂന്നു വലിയ സ്പൂണ്‍  

കാരറ്റ് അരിഞ്ഞത് – ഒരു വലിയ സ്പൂൺ

കാബേജ് അരിഞ്ഞത് – ഒരു വലിയ സ്പൂൺ

തക്കാളി കുരു കളഞ്ഞു കഷണങ്ങളാക്കിയത് – ഒരു വലിയ സ്പൂൺ

സാലഡ് കുക്കുമ്പര്‍ അരിഞ്ഞത് – 50 ഗ്രാം

ചോളം പുഴുങ്ങിയത് – രണ്ടു വലിയ സ്പൂണ്‍

2. അവക്കാഡോ – 100 ഗ്രാം

3. വറ്റല്‍മുളക് ചതച്ചത് – ഒരു ചെറിയ സ്പൂണ്‍ 

നാരങ്ങാനീര് – ഒരു വലിയ സ്പൂണ്‍

ഒലിവ് ഓയില്‍ – ഒരു ചെറിയ സ്പൂണ്‍

ഉപ്പ് – പാകത്തിന്

4. അവക്കാഡോ കഷണങ്ങളാക്കിയത് – അലങ്കരിക്കാൻ

പാകം ചെയ്യുന്ന വിധം

∙ ഒന്നാമത്തെ ചേരുവ ഒരു ബൗളിലാക്കുക.

∙ മറ്റൊരു ബൗളില്‍ അവക്കാഡോയുടെ പള്‍പ്പും മൂന്നാമത്തെ ചേരുവയും ചേര്‍ത്തു നന്നായി ഇളക്കി യോജിപ്പിക്കണം.

∙ ഇതിലേക്ക് പച്ചക്കറികളും ചേര്‍ത്തിളക്കി അവക്കാഡോ കഷണങ്ങളാക്കിയതു കൊണ്ടലങ്കരിച്ചു വിളമ്പാം.‍

തയാറാക്കിയത്: മെര്‍ലി എം. എല്‍ദോ, ഫോട്ടോ : വിഷ്ണു നാരായണന്‍. പാചകക്കുറിപ്പുകള്‍ക്കു കടപ്പാട്: പ്രിൻസി തോമസ്, ചീഫ് ഡയറ്റീഷൻ, രാജഗിരി ഹോസ്പിറ്റൽ, ആലുവ, എറണാകുളം. പാചകക്കുറിപ്പുകള്‍ക്കു വേണ്ടി വിഭവങ്ങൾ തയാറാക്കിയതിനു കടപ്പാട്: സെബാസ്റ്റ്യൻ വർഗീസ്, എക്സിക്യൂട്ടീവ് ഷെഫ്, മൺസൂണ്‍ എംപ്രെസ്, പാലാരിവട്ടം, കൊച്ചി.

Tags:
  • Pachakam