Friday 29 March 2019 12:49 PM IST : By ബീന മാത്യു

രുചികരമായ ആവോലി സ്പെഷൽ ഫ്രൈ

avoli-sp ഫോട്ടോ : സരുൺ മാത്യു, ഫോട്ടോയ്ക്കു വേണ്ടി വിഭവങ്ങൾ തയാറാക്കിയത് : ശ്രീകാന്ത്, കോമി ഷെഫ്, താജ് ഗേറ്റ്‌വേ, മറൈൻ ഡ്രൈവ്, കൊച്ചി.

രുചികരമായ ആവോലി സ്പെഷൽ ഫ്രൈ തയാറാക്കാം എളുപ്പത്തിൽ, റെസിപ്പി ഇതാ...

ചേരുവകൾ 

1. ആവോലി – മൂന്ന്

2. മല്ലിയില പൊടിയായി അരിഞ്ഞത് – ഒരു കപ്പ്

വെളുത്തുള്ളി – അഞ്ച്–ആറ് അല്ലി

പച്ചമുളക് – രണ്ട്–മൂന്ന്, പിളർന്നത്

നാരങ്ങാനീര് – അരക്കപ്പ്

ഉപ്പ് – പാകത്തിന്

3. എണ്ണ – വറുക്കാൻ ആവശ്യത്തിന്

4. നാരങ്ങാക്കഷണങ്ങൾ, സവാള വളയങ്ങൾ,           പച്ചമുളക് പിളർന്നത് – അലങ്കരിക്കാൻ

പാകം െചയ്യുന്ന വിധം

∙ മീൻ വെട്ടിക്കഴുകി വാൽ കളഞ്ഞ് മൂന്നോ നാലോ തവണ വരഞ്ഞു വയ്ക്കുക.

∙ രണ്ടാമത്തെ ചേരുവ അരച്ചു മീനിന്റെ ഇരുവശത്തും പുരട്ടി അരമണിക്കൂർ വയ്ക്കണം.

∙ പാനിൽ അൽപം എണ്ണ ചൂടാക്കി മീൻ തിരിച്ചും മറിച്ചുമിട്ട് ബ്രൗൺനിറത്തിൽ വറുത്ത് കിച്ചൺ ടവ്വലിൽ നിരത്തുക.

∙ നാലാമത്തെ ചേരുവ വച്ച് അലങ്കരിച്ചു ചൂടോടെ വിളമ്പാം.