Friday 09 October 2020 12:31 PM IST : By അമ്മു മാത്യു

രുചികരമായ ബേക്ക്ഡ് ചീസ്കേക്ക്, തയാറാക്കാം ഞൊടിയിടയിൽ

Baked-cheasecake ഫോട്ടോ : സരുണ്‍ മാത്യു, ഫോട്ടോയ്ക്കു വേണ്ടി വിഭവങ്ങൾ തയാറാക്കിയത്: മെർലി എം. എൽദോ

1. ബിസ്ക്കറ്റ് തരുതരുപ്പായി പൊടിച്ചത് – ഒന്നരക്കപ്പ്

2. വെണ്ണ ഉരുക്കിയത് – അരക്കപ്പ്

3. പഞ്ചസാര – രണ്ട്–മൂന്നു ചെറിയ സ്പൂൺ

4. കണ്ടൻസ്ഡ് മിൽക്ക് – ഒരു ടിൻ

മുട്ടമഞ്ഞ – മൂന്നു മുട്ടയുടേത്

5. മൈദ – മൂന്നു വലിയ സ്പൂൺ

നാരങ്ങാനീര് – അരക്കപ്പ്

6. മുട്ടവെള്ള – മൂന്നു മുട്ടയുടേത്

പാകം െചയ്യുന്ന വിധം

∙ അവ്ൻ 1800Cൽ ചൂടാക്കിയിടുക.

∙ ബിസ്ക്കറ്റ് പൊടി ച്ചത് ഒരു ബൗളിലാക്കി വെണ്ണ ഉരുക്കിയതു ചേർത്തു ന ന്നായി യോജിപ്പിക്കണം. ഇതിലേക്കു പഞ്ചസാരയും ചേർത്തിളക്കി ചീസ്കേക്ക് ടിന്നിന്റെ അടിയിൽ നിരത്തി അമർത്തി വയ്ക്കുക.

∙ നാലാമത്തെ ചേരുവ യോജിപ്പിച്ച് അടിച്ച ശേഷം അഞ്ചാമത്തെ ചേരുവ ചേർത്തടിക്കണം.

∙ ഇതിലേക്കു നന്നായി അടിച്ചു പതപ്പിച്ച മുട്ടവെള്ള മെല്ലേ ചേർത്തു യോജിപ്പിക്കുക.

∙ ഇതു ബിസ്ക്കറ്റ് ബേസിനു മുകളിൽ നിരത്തി, ചൂടാക്കിയിട്ടിരിക്കുന്ന അവ്നിൽ വച്ച് 20–25 മിനിറ്റ് ബേക്ക് ചെയ്യുക.

∙ ഒരു കത്തി മെല്ലേ കുത്തിയാൽ അതിൽ ഒന്നും പറ്റിപ്പിടിക്കാത്തതാണു പാകം.

Tags:
  • Pachakam