Friday 24 December 2021 10:45 AM IST : By Vanitha Pachakam

ബേക്ക്ഡ് എഗ്ഗ്സ് വിത്ത് ചിക്കൻ സോസേജ് ആൻഡ് ചീസ്, ക്രിസ്മസ് വിരുന്നിൽ വെറൈറ്റി റെസിപ്പി!

bakeedd

ബേക്ക്ഡ് എഗ്ഗ്സ് വിത്ത് ചിക്കൻ സോസേജ് ആൻഡ് ചീസ്

1. ഒലിവ് ഓയിൽ - ഒരു വലിയ സ്പൂൺ

2. ചിക്കൻ സോസേജ്, പൊടിയായി അരിഞ്ഞത് - 100 ഗ്രാം

കൂൺ, പൊടിയായി അരിഞ്ഞത് - 100 ഗ്രാം

3. തക്കാളി - ഒന്ന്, പൊടിയായി അരിഞ്ഞത്

സ്പ്രിങ് അണിയൻ - നാല്, പൊടിയായി അരിഞ്ഞത്

4. ഉപ്പ്, കുരുമുളകുപൊടി - പാകത്തിന്

5. മുട്ട - എട്ട്

6. ചീസ് ഗ്രേറ്റ് ചെയ്തത് - 100 ഗ്രാം

പാകം െചയ്യുന്ന വിധം

∙ അവ്ൻ 2000C ൽ ചൂടാക്കിയിടുക.

∙ എട്ട് അവ്ൻ പ്രൂഫ് ബൗളുകൾ മയംപുരട്ടി വയ്ക്കുക.

∙ പാനിൽ എണ്ണ ചൂടാക്കി കൂണും സോസേജും ചേർത്തു കൂൺ വേവും വരെ വഴറ്റുക.

∙ ഇതിൽ സ്പ്രിങ് അണിയനും തക്കാളിയും ചേർത്തിളക്കുക.

∙ അടുപ്പിൽ നിന്നു വാങ്ങി, ചീസ് ഗ്രേറ്റ് ചെയ്തതിന്റെ പകുതി ചേർക്കുക.

∙ ഉപ്പും കുരുമുളകുപൊടിയും വിതറുക.

∙ ഈ മിശ്രിതം എട്ടു ഡിഷുകളിലായി ഭാഗിച്ചു വയ്ക്കുക.

∙ ഓരോ ഡിഷിലെയും മിശ്രിതത്തിനു മുകളിലേക്ക് ഓരോ മുട്ട വീതം പൊട്ടിച്ചൊഴിക്കുക.

∙ ചൂടാക്കിയിട്ടിരിക്കുന്ന അവ്നിൽ വച്ച്, തുറന്നു വച്ച് അഞ്ചു മിനിറ്റ് ബേക്ക് ചെയ്യണം.

∙ ഇതിനു മുകളിൽ ബാക്കി ചീസും വിതറി വീണ്ടും അഞ്ചു മിനിറ്റ് ബേക്ക് ചെയ്യണം. ചീസ് ഉരുകുന്നതാണ് കണക്ക്.

∙ ഉപ്പും കുരുമുളകുപൊടിയും വിതറി ഉടൻ വിളമ്പുക.

Tags:
  • Lunch Recipes
  • Dinner Recipes
  • Pachakam
  • Non-Vegertarian Recipes