Saturday 15 June 2019 06:32 PM IST : By സ്വന്തം ലേഖകൻ

ഇത് രുചികരമായ ബേക്ക്ഡ് മസാല ഫിഷ്

baked-fish

ബേക്ക്ഡ് കേക്കല്ല, ഇത് രുചികരമായ ബേക്ക്ഡ് മസാല ഫിഷ്. നിങ്ങൾക്കായി വ്യത്യസ്തമായ മീൻ റെസിപ്പി ഇതാ... 

ചേരുവകൾ 

1. ദശക്കട്ടിയുള്ള മീൻ – അരക്കിലോ

2. മുളകുപൊടി – രണ്ടു ചെറിയ സ്പൂൺ

കശ്മീരി മുളകുപൊടി – രണ്ടു ചെറിയ സ്പൂൺ

പെരുംജീരകംപൊടി – രണ്ടു ചെറിയ സ്പൂൺ

മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ

ഗരംമസാലപ്പൊടി – ഒരു ചെറിയ സ്പൂൺ

വെളുത്തുള്ളി അരച്ചത് – രണ്ടു ചെറിയ സ്പൂൺ

ഇഞ്ചി അരച്ചത് – ഒരു ചെറിയ സ്പൂൺ

ഉപ്പ് – പാകത്തിന്

3. വിനാഗിരി – രണ്ടു വലിയ സ്പൂൺ

4. എണ്ണ – പാകത്തിന്

5. സവാള – രണ്ട്, കനം കുറച്ചരിഞ്ഞത്

6. സവാള – രണ്ട്, പൊടിയായി അരിഞ്ഞത്

7. തക്കാളി – മൂന്ന്, അരച്ചത്

ഉപ്പ് – പാകത്തിന്

8. ഉരുളക്കിഴങ്ങ്– രണ്ട്, വട്ടത്തിൽ കനം കുറച്ചു മുറിച്ചു വറുത്തത്

പാകം െചയ്യുന്ന വിധം

∙ അവ്ൻ 1800Cൽ ചൂടാക്കിയിടുക.

∙ മീൻ കഴുകി വൃത്തിയാക്കി കഷണങ്ങളാക്കി വയ്ക്കണം.

∙ രണ്ടാമത്തെ ചേരുവ വിനാ ഗിരി ചേർത്തു യോജിപ്പിച്ചു മ സാല തയാറാക്കുക.

∙ ഇതിൽ‌ നിന്നു കുറച്ചു മസാലയെ ടുത്തു മീനി‍ൽ പുരട്ടി 15 മിനിറ്റ് വയ്ക്കണം. പിന്നീട് ചൂടായ എണ്ണയിൽ വറുത്തെടുക്കുക. കരുകരുപ്പാകരുത്.

∙ എണ്ണ ചൂടാക്കി കനം കുറച്ചരി‍ഞ്ഞ സവാള ചേർത്തു ഗോ ൾഡൻ നിറത്തിൽ വറുത്തു കോരണം.

∙ അധികമുള്ള എണ്ണ മാറ്റിയ ശേഷം പൊടിയായി അരിഞ്ഞ സവാള ചേർത്തു നന്നായി വഴറ്റണം.

∙ ഇതിലേക്കു ബാക്കിയുള്ള മസാല ചേർത്തിളക്കുക. എണ്ണ തെളിയുമ്പോൾ തക്കാളി അരച്ചതും ഉപ്പും ചേർത്തിളക്കി തിളപ്പിക്കുക.

∙ അൽപം കുറുകി വരുമ്പോൾ ഗോൾഡൻ നിറത്തിൽ വറുത്ത സവാള കൈ കൊണ്ടു പൊടിച്ചു കറിയിൽ ചേർത്തിളക്കി വാങ്ങുക.

∙ ഒരു അവ്ൻപ്രൂഫ് ഡിഷിൽ തയാറാക്കിയ തക്കാളി മസാല അൽപം നിരത്തണം. ഇതിനു മുകളിൽ മൂന്നു നാലു സ്ലൈസ് മീൻ നിരത്തിയ ശേഷം വീണ്ടും രണ്ടോ മൂന്നോ വലിയ സ്പൂൺ മസാല നിരത്തുക. വീണ്ടും മീനും മസാലയും നി രത്തുക.

∙ ഏറ്റവും മുകളിൽ ഉരുളക്കിഴങ്ങു നിരത്തി ചൂടാക്കിയിട്ടിരിക്കുന്ന അവ്നിൽ വച്ച് 15-20 മിനിറ്റ് ബേക്ക് ചെയ്യണം.

∙ ചൂടോടെ പിഞ്ഞാണപ്പത്തിലിനൊപ്പം വിളമ്പാം.