Wednesday 30 October 2024 12:22 PM IST : By ബീന മാത്യു

നാലുമണിച്ചായയ്ക്ക് കൂട്ടായി ഏത്തപ്പഴം ബോണ്ട; ടേസ്റ്റി റെസിപ്പി

Aethapazham-bonda

1. നന്നായി പഴുത്ത ഏത്തപ്പഴം – രണ്ട്

2. നെയ്യ് – ഒരു വലിയ സ്പൂൺ

3. പഞ്ചസാര – രണ്ടു വലിയ സ്പൂൺ

തേങ്ങ ചുരണ്ടിയത് – മൂന്നു വലിയ സ്പൂൺ

കശുവണ്ടിപ്പരിപ്പു നുറുക്കിയത് – രണ്ടു വലിയ സ്പൂൺ

ഏലയ്ക്ക – രണ്ട്, പൊടിച്ചത്

4. റവ വറുത്തത് – അരക്കപ്പ്

5. എണ്ണ – വറുക്കാൻ ആവശ്യത്തിന്

പാകം ചെയ്യുന്ന വിധം

∙ ഏത്തപ്പഴം നീളത്തിൽ രണ്ടായി മുറിച്ച ശേഷം വട്ടത്തിൽ കനം കുറച്ചരിഞ്ഞു വയ്ക്കണം.

∙ പരന്ന പാനിൽ നെയ്യ് ചൂടാക്കി ഏത്തപ്പഴം ചേർത്തു വഴറ്റുക.

∙ ഇതിലേക്കു മൂന്നാമത്തെ ചേരുവ ചേർത്തു നന്നായി വഴറ്റി പഞ്ചസാര അലിഞ്ഞു വരുന്ന പാകത്തിൽ റവ ചേർത്തിളക്കി യോജിപ്പിക്കുക.

∙ അടുപ്പിൽ നിന്നു വാങ്ങി ചൂടാറിയ ശേഷം നന്നായി കുഴച്ചു യോജിപ്പിച്ചു നാരങ്ങ വലുപ്പമുള്ള ഉരുളകളാക്കണം.

∙ ചൂടായ എണ്ണയിൽ വറുത്തു കോരുക.

ഫോട്ടോ: വിഷ്ണു നാരായണൻ, ഫോട്ടോയ്ക്കു വേണ്ടി വിഭവങ്ങള്‍ തയാറാക്കിയത് : സെബാസ്റ്റ്യൻ വർഗീസ്, എക്സിക്യൂട്ടീവ് ഷെഫ്, മൺസൂണ്‍ എംപ്രെസ്, പാലാരിവട്ടം, കൊച്ചി.

Tags:
  • Pachakam
  • Snacks