Wednesday 03 March 2021 01:48 PM IST : By Beena Mathew

രുചിയോടെ വിളമ്പാം ബനാന കേക്ക്, ഈസി റെസിപ്പി!

banana

ബനാന കേക്ക്

1.ഏത്തപ്പഴം (നന്നായി പഴുത്തത്) – 100 ഗ്രാം

2.പാൽ – ഒരു വലിയ സ്പൂൺ

വെണ്ണ – 100 ഗ്രാം

‌ മൈദ – 150 ഗ്രാം

പഞ്ചസാര പൊടിച്ചത് – 150 ഗ്രാം‌

സോ‍ഡാ ബൈ കാർബണേറ്റ് – ഒരു ചെറിയ സ്പൂൺ

ബേക്കിങ് പൗഡർ – ഒരു ചെറിയ സ്പൂൺ

മുട്ട – രണ്ട്

3.ചോക്‌ലേറ്റ് ചിപ്സ് – 100 ഗ്രാം

പാകം ചെയ്യുന്ന വിധം

∙അവ്ൻ 160 0cൽ ചൂടാക്കിയിടുക.

∙ഏത്തപ്പഴം ഒരു ഫോർക്കുകൊണ്ടു നന്നായി ഉടയ്ക്കുക.

∙ഇതിലേക്കു രണ്ടാമത്തെ ചേരുവ ചേർത്തു നന്നായി അടിച്ചു യോജിപ്പിക്കുണം.

∙ചോക്‌ലേറ്റ് ചിപ്സ് മെല്ലേ ചേർത്തു യോജിപ്പിക്കണം.

∙‌മയം പുരട്ടിയ ടിന്നിൽ ഒഴിച്ചു ചൂടാക്കിയിട്ടിരിക്കുന്ന അവ്നിൽ വച്ചു 30 മിനിറ്റ് ബേക്ക് ചെയ്യുക.

∙അലങ്കരിക്കാൻ അൽപം വൈറ്റ് ചോക്‌ലേറ്റ് ഉരുക്കിയതു കേക്കിനു മുകളിൽ ഒഴിക്കാം.

∙തയാറാക്കിയ കേക്ക് ക്രീമിനൊപ്പമോ വാനില ഐസ്ക്രീമിനൊപ്പമോ വിളമ്പാം.

Tags:
  • Pachakam