Tuesday 27 October 2020 12:59 PM IST : By Vanitha Pachakam

പഴംപൊരിയും ബീഫ് കറിയും, ഇതൊരു ദൃഢസൗഹൃദത്തിന്റെ കഥ!

pazh

പഴംപൊരിയും ബീഫ് കറിയും

പഴംപൊരിക്ക്

1. ഏത്തപ്പഴം – മൂന്ന്

2. മൈദ – ഒരു കപ്പ്

അരിപ്പൊടി – രണ്ടു വലിയ സ്പൂൺ

പഞ്ചസാര – ഒരു വലിയ സ്പൂൺ

മഞ്ഞൾപ്പൊടി – ഒരു നുള്ള്

വെള്ളം, ഉപ്പ് – പാകത്തിന്

3. വെളിച്ചെണ്ണ – വറുക്കാൻ ആവശ്യത്തിന്

ബീഫ് കറിക്ക്

4. ബീഫ് – ഒരു കിലോ

5. ചുവന്നുള്ളി – ആറ്, അരിഞ്ഞത്

വെളുത്തുള്ളി – എട്ട് അല്ലി, അരിഞ്ഞത്

ഇഞ്ചി – ഒരിഞ്ചു കഷണം, അരിഞ്ഞത്

മല്ലിപ്പൊടി – ഒരു വലിയ സ്പൂൺ

മുളകുപൊടി – ഒരു വലിയ സ്പൂൺ

മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ

കുരുമുളകുപൊടി – ഒരു ചെറിയ സ്പൂൺ

ഗരംമസാലപ്പൊടി – ഒരു ചെറിയ സ്പൂൺ

വിനാഗിരി – ഒരു വലിയ സ്പൂൺ

പച്ചമുളക് – രണ്ട്, അരിഞ്ഞത്

ഉപ്പ് – പാകത്തിന്

6. വെളിച്ചെണ്ണ – പാകത്തിന്

7. സവാള – രണ്ട്, അരിഞ്ഞത്

കറിവേപ്പില – രണ്ടു തണ്ട്

8. ഇഞ്ചി–വെളുത്തുള്ളി പേസ്റ്റ് – ഒരു വലിയ സ്പൂൺ

9. മുളകുപൊടി – ഒന്നര ചെറിയ സ്പൂൺ

മഞ്ഞൾപ്പൊടി, ഗരംമസാലപ്പൊടി, പെരുംജീരകം പൊടിച്ചത് – അര ചെറിയ സ്പൂൺ വീതം

10. തക്കാളി – ഒന്ന്, അരിഞ്ഞത്

11. കടുക് – അര ചെറിയ സ്പൂൺ

12. ചുവന്നുള്ളി – മൂന്ന്, അരിഞ്ഞത്

വറ്റൽമുളക് – രണ്ട്, ഓരോന്നും രണ്ടാക്കിയത്

കറിവേപ്പില – ഒരു തണ്ട്

പാകം ചെയ്യുന്ന വിധം

∙ ഏത്തപ്പഴം തൊലി കളഞ്ഞു നീളത്തിലുള്ള കഷണങ്ങളാക്കുക. ഒരു വലിയ പാത്രത്തിൽ രണ്ടാമത്തെ ചേരുവ യോജിപ്പിച്ചു മാവു തയാറാക്കുക. മാവ് അധികം നീണ്ടുപോകരുത്.

∙ ഏത്തപ്പഴക്കഷണങ്ങൾ മാവിൽ മുക്കി തിളച്ച എണ്ണയിൽ വറുത്തു കോരണം.

∙ ബീഫ് കഴുകി വൃത്തിയാക്കി ഇടത്തരം കഷണങ്ങളാക്കുക.

∙ അഞ്ചാമത്തെ ചേരുവ ബീഫിൽ പുരട്ടി അരമണിക്കൂർ വച്ച ശേഷം പ്രഷർ കുക്കറിലാക്കി വേവിക്കണം.

∙ ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കി സവാളയും കറിവേപ്പിലയും വഴറ്റിയ ശേഷം ഇഞ്ചി–വെളുത്തുള്ളി പേസ്റ്റ് ചേർത്തു വഴറ്റുക.

∙ ഇതിലേക്ക് ഒൻപതാമത്തെ ചേരുവ ചേർത്തു വഴറ്റിയ ശേഷം തക്കാളി ചേർത്തു വഴറ്റുക. തക്കാളി വെന്തുടയുമ്പോൾ ബീഫും ബീഫ് വെന്ത വെള്ളവും ചേർത്ത് ഇളക്കണം. നന്നായി തിളച്ചു പാകത്തിനു കുറുകുമ്പോൾ വാങ്ങാം.

∙ അൽപം എണ്ണ ചൂടാക്കി കടുക് പൊട്ടിച്ച ശേഷം ചുവന്നുള്ളിയും കറിവേപ്പിലയും വറ്റൽമുളകും മൂപ്പിച്ചു വാങ്ങി ബീഫിൽ ചേർക്കുക.

∙ ബീഫിൽ മുക്കി പഴംപൊരി കഴിക്കാം.