Saturday 20 November 2021 12:32 PM IST : By Bina Mathew

പാളയൻകോടൻ പഴം കൊണ്ടു തയാറാക്കാം പഴം മുന്തിരി ജാം!

jammmm

പഴം മുന്തിരി ജാം
1.പാളയൻകോടൻ പഴം – ഒന്നരക്കിലോ, തൊലി കളഞ്ഞു വട്ടത്തിൽ ചെറിയ കഷണങ്ങളായി അരിഞ്ഞത്

ഗ്രാമ്പൂ – 12

കറുവാപ്പട്ട – ഒരുഞ്ചിന്റെ നാലു കഷണം

2.പഞ്ചസാര – അരക്കിലോ

3.നന്നായി പഴുത്ത കറുത്ത മുന്തിരി – അരക്കിലോ

പാകം ചെയ്യുന്ന വിധം

∙ഒന്നാമത്തെ ചേരുവ യോജിപ്പിച്ചു നികക്കെ വെള്ളമൊഴിച്ചു തിളപ്പിക്കുക.

∙വെന്തശേഷം ഇഴയകലമുള്ള തുണിയിലൂടെ അരിച്ചു ഞെക്കിപ്പിഴിഞ്ഞെടുക്കുക. ഇത് ഏകദേശം ഏഴ്–ഒമ്പതു കപ്പ് ഉണ്ടാകും

∙ഈ ജ്യൂസ് ചുവടുകട്ടിയുള്ള പാത്രത്തിലാക്കി, പ‍ഞ്ചസാരയും ചേർത്തു വയ്ക്കുക.

∙മുന്തിരി ഉപ്പിട്ട വെള്ളത്തിൽ കുതിർത്തശേഷം നന്നായി കഴുകി വാരി വയ്ക്കുക.

∙ഇതു നികക്കെ വെള്ളമൊഴിച്ചു വേവിച്ചശേഷം ഇഴയകലമുള്ള തുണിയിലൂടെ അരിച്ചു ഞെക്കിപ്പിഴിഞ്ഞെടുക്കുക. ഇത് ഏകദേശം മൂന്നു കപ്പ് ഉണ്ടാകും.

∙പിഴിഞ്ഞെടുത്ത മുന്തിരി നീര്, പഴം–പഞ്ചസാര മിശ്രിതത്തിൽ ചേർത്ത് അടുപ്പത്തു വച്ചു തുടരെയിളക്കി വേവിക്കുക.

∙പാകമായ മിശ്രിതം ഒരു പ്ലേറ്റിൽ ഒഴിച്ചാൽ പരന്നുപോകാതെ ഉരുണ്ടു തന്നെയിരിക്കും.

∙ജാം നിറയ്ക്കാനുള്ള ചില്ലുകുപ്പികൾ ഒരു തടിപ്പലകയുടെ മുകളിൽ വച്ച് അതിലേക്കു തയാറാക്കിയ ജാം ചൂടോടെ തന്നെ ഒഴിച്ചു വയ്ക്കുക.

Tags:
  • Vegetarian Recipes
  • Easy Recipes
  • Pachakam
  • Snacks
  • Breakfast Recipes