Saturday 16 March 2019 03:59 PM IST : By ശില്പ ബി. രാജ്

ചോറിനൊപ്പം കിടു കോമ്പിനേഷൻ; ഇതാ ബീഫ്– തേങ്ങാക്കൊത്ത് ഉലർത്ത്!

Beef-coconut-fry ഫോട്ടോ: സരുൺ മാത്യു

ചോറിനൊപ്പം കിടിലൻ കോമ്പിനേഷനാണ് ബീഫ്– തേങ്ങാക്കൊത്ത് ഉലർത്ത്. വിരുന്നുകാർക്കായി ഈ വിഭവം വീട്ടിൽ തയാറാക്കി നോക്കൂ, റെസിപ്പി ഇതാ...  

ചേരുവകൾ

1. ബീഫ് – 200 ഗ്രാം, ചതുരക്കഷണങ്ങളാക്കിയത്

2. മുളകുപൊടി – രണ്ടു ചെറിയ സ്പൂൺ

മഞ്ഞൾപ്പൊടി – കാൽ ചെറിയ സ്പൂൺ

ഗരംമസാലപ്പൊടി – ഒരു ചെറിയ സ്പൂൺ

കുരുമുളകുപൊടി – ഒരു ചെറിയ സ്പൂൺ

പെരുംജീരകംപൊടി – അര ചെറിയ സ്പൂൺ

പച്ചമുളക് ചതച്ചത് – അര ചെറിയ സ്പൂൺ

ഇഞ്ചി – ഒരു ചെറിയ കഷണം, ചതച്ചത്

ഉപ്പ് – പാകത്തിന്

3. വെള്ളം – പാകത്തിന്

4. എണ്ണ – 50 മില്ലി

5. ചുവന്നുള്ളി – 50 ഗ്രാം, അരിഞ്ഞത്

തേങ്ങാക്കൊത്ത് – 20 ഗ്രാം

ഇഞ്ചി – ഒരു ചെറിയ കഷണം, അരിഞ്ഞത്

വെളുത്തുള്ളി – നാല് അല്ലി, അരിഞ്ഞത്

പച്ചമുളക് – ഒന്ന്, അരിഞ്ഞത്

കറിവേപ്പില – രണ്ടു തണ്ട്

6. മുളകുപൊടി – ഒരു വലിയ സ്പൂൺ

മല്ലിപ്പൊടി – ഒരു ചെറിയ സ്പൂൺ

മഞ്ഞൾപ്പൊടി – മുക്കാൽ ചെറിയ സ്പൂൺ

പെരുംജീരകംപൊടി – ഒരു ചെറിയ സ്പൂൺ

7. സവാള വറുത്തത്, കറിവേപ്പില – പാകത്തിന്

പാകം െചയ്യുന്ന വിധം

∙ ബീഫിൽ രണ്ടാമത്തെ ചേരുവ പുരട്ടി വയ്ക്കുക.

∙ ഇതിൽ വെള്ളം ചേർത്ത് കുഴിവുള്ള ചീനച്ചട്ടിയിലാക്കി അടച്ചു വച്ചു വേവിക്കണം. ബീഫ് വെന്തു മസാല വരണ്ടു വരണം.

∙ പാനിൽ എണ്ണ ചൂടാക്കി അഞ്ചാമത്തെ ചേരുവ വഴറ്റുക.

∙ ബ്രൗൺ നിറമാകുമ്പോൾ ആറാമത്തെ ചേരുവ ചേർത്ത് നന്നായി ഇളക്കണം.

∙ ഇതിലേക്കു വേവിച്ചു വച്ചിരിക്കുന്ന ബീഫ് ചേർത്തു നന്നായി ഇളക്കുക. മസാല ബീഫിൽ നന്നായി പുരണ്ടിരിക്കണം.

∙ ഉപ്പു പാകത്തിനാക്കി സവാള വറുത്തതും കറിവേപ്പിലയും കൊണ്ട് അലങ്കരിക്കാം.

തയാറാക്കിയത്: ശില്പ ബി. രാജ്, ഫോട്ടോ : സരുൺ മാത്യു, പാചകക്കുറിപ്പുകൾക്കു കടപ്പാട്: സലിൻ കുമാർ, എക്സിക്യൂട്ടീവ് ഷെഫ്, ബബിൾ കഫേ, താജ് ഗേറ്റ്‌വേ, കൊച്ചി. ഫോട്ടോയ്ക്കു വേണ്ടി വിഭവങ്ങൾ തയാറാക്കിയത്: ജോസഫ് ലൈജു, സിഡിപി, ബബിൾ കഫേ, താജ് ഗേറ്റ്‌വേ, കൊച്ചി.