Saturday 12 June 2021 03:55 PM IST : By ബീന മാത്യു

വെറും മപ്പാസല്ല, ഇത് വെറൈറ്റി ബീഫ് പപ്പാസ്; ടേസ്റ്റി റെസിപ്പി ഇതാ..

_BCD9187 ഫോട്ടോ : സരുൺ മാത്യു. ഫോട്ടോയ്ക്കു വേണ്ടി വിഭവങ്ങൾ തയാറാക്കിയത്: പി. കെ. രഘുനാഥ്, ജോസ് മാത്യു, മലയാള മനോരമ, കൊച്ചി.

1. ബീഫ് – അരക്കിലോ

2. വിനാഗിരി – ഒരു ചെറിയ സ്പൂൺ

ഉപ്പ്, വെള്ളം – പാകത്തിന്

3. തേങ്ങ – ഒന്ന്

4. എണ്ണ – മൂന്നു വലിയ സ്പൂൺ

5. സവാള – രണ്ട്, അരിഞ്ഞത്

പച്ചമുളക് – എട്ട്, അരിഞ്ഞത്

ഇഞ്ചി – ഒരു കഷണം, അരിഞ്ഞത്

കറിവേപ്പില – രണ്ടു തണ്ട്

മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ

6. വെളുത്തുള്ളി – അഞ്ച് അല്ലി

ഇഞ്ചി – ഒരു ചെറിയ കഷണം

കുരുമുളക് – ഒരു ചെറിയ സ്പൂൺ

പെരുംജീരകം – അര ചെറിയ സ്പൂൺ

മല്ലിപ്പൊടി – അര ചെറിയ സ്പൂൺ

മുളകുപൊടി – അര ചെറിയ സ്പൂൺ

മഞ്ഞൾപ്പൊടി – കാൽ ചെറിയ സ്പൂൺ

മീറ്റ് മസാലപ്പൊടി – അര ചെറിയ സ്പൂൺ

7. ഉപ്പ് – പാകത്തിന്

8. നെയ്യ് – ഒരു വലിയ സ്പൂൺ

9. ചുവന്നുള്ളി അരിഞ്ഞത് – ഒരു വലിയ സ്പൂൺ

10. മൈദ – അര വലിയ സ്പൂൺ

പാകം െചയ്യുന്ന വിധം

∙ ബീഫ് ചെറിയ കഷണങ്ങളാക്കി രണ്ടാമത്തെ ചേരുവ ചേർത്തു പ്രഷർ കുക്കറിൽ വേവിക്കണം.

∙ തേങ്ങ ചുരണ്ടിപ്പിഴിഞ്ഞ് ഒരു കപ്പ് ഒന്നാംപാലും ഒന്നരക്കപ്പ് രണ്ടാംപാലും എടുത്തു വയ്ക്കുക.

∙ പാനില്‍ എണ്ണ ചൂടാക്കി അഞ്ചാമത്തെ ചേരുവ ചേർത്തു വഴറ്റുക.

∙ ഇതിലേക്ക് ആറാമത്തെ ചേരുവ അരച്ചതു ചേർത്തു ന ന്നായി വഴറ്റണം.

∙ ഇതിലേക്കു വേവിച്ചു വച്ചിരിക്കുന്ന ബീഫ് ചാറോടു കൂ ടി ചേർത്തിളക്കുക.

∙ ചാറു കുറുകുമ്പോൾ രണ്ടാംപാൽ ചേർത്തിളക്കി നന്നായി തിളയ്ക്കുമ്പോൾ ഉപ്പു ചേർത്തു വാങ്ങി വയ്ക്കുക.

∙ പാനിൽ നെയ്യ് ചൂടാക്കി ചുവന്നുള്ളി ചേർത്തു വഴറ്റി ബ്രൗൺ നിറമാകുമ്പോൾ മൈദ ചേർത്തു വഴറ്റണം. ഇ തിലേക്ക് ഒന്നാംപാലും ചേർത്തിളക്കി നന്നായി ചൂടാകുമ്പോൾ കറിയിൽ ഒഴിച്ചിളക്കി വിളമ്പാം. 

Tags:
  • Pachakam