Saturday 06 April 2019 03:51 PM IST : By അമ്മു മാത്യു

തൊട്ടുകൂട്ടാൻ സ്വാദേറിയ ബീഫ് അച്ചാർ

beef-pickle

തൊട്ടുകൂട്ടാൻ സ്വാദേറിയ ബീഫ് അച്ചാർ റെഡി. സിമ്പിൾ റെസിപ്പി ഇതാ... 

ചേരുവകൾ 

1. ബീഫ് – ഒരു കിലോ, ചെറിയ കഷണങ്ങളാക്കിയത്

2. കശ്മീരി മുളകുപൊടി – അഞ്ചു വലിയ സ്പൂൺ

3. മഞ്ഞൾപ്പൊടി – ഒരു ചെറിയ സ്പൂൺ

ഉപ്പ് – പാകത്തിന്

4. വെളുത്തുള്ളി – കാൽ കിലോ

‌ ഇഞ്ചി – കാൽ കിലോ

ഉലുവ കുതിർത്തത് – രണ്ടു ചെറിയ സ്പൂൺ

5. കായംപൊടി – രണ്ടു ചെറിയ സ്പൂൺ

6. എള്ളെണ്ണ – 250 ഗ്രാം

7. കടുക് – ഒരു വലിയ സ്പൂൺ

8. പച്ചമുളക് – അഞ്ച്, പൊടിയായി അരിഞ്ഞത്

കറിവേപ്പില – രണ്ടു തണ്ട്, പൊടിയായി അരിഞ്ഞത്

9. വിനാഗിരി – 375 മില്ലി  

പാകം െചയ്യുന്ന വിധം

∙ ബീഫ് ഒരു വലിയ സ്പൂൺ മുളകുപൊടിയും മഞ്ഞൾപ്പൊടിയും ഉപ്പും ചേർത്തു പ്രഷർ കുക്കറിൽ വേവിച്ചു വെള്ളം വറ്റിച്ചെടുക്കണം.

∙ നാലാമത്തെ ചേരുവ മയത്തിൽ അരച്ച് ബാക്കി മുളകുപൊടിയും കായംപൊടിയും ചേർത്തു വയ്ക്കണം.

∙ ചട്ടിയിൽ അൽപം എണ്ണ ചൂടാക്കി ബീഫ് വേവിച്ചത് അരപ്പോടു കൂടി വറുത്തു കോരുക. അധികം മൂക്കരുത്. ബാക്കി വരുന്ന എണ്ണ മാറ്റി വയ്ക്കണം.

∙ ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കി കടുകു പൊട്ടിക്കുക.  ഇതിൽ പച്ചമുളകും കറിവേപ്പിലയും ചേർത്തു വഴറ്റണം. ഇതിലേക്ക് അരപ്പും പാകത്തിനുപ്പും ചേർത്തു നന്നായി വഴറ്റുക.

∙ ഇതിലേക്ക് ബീഫ് വറുത്ത എണ്ണയും ചേർത്തു വഴറ്റി എണ്ണ തെളിയുമ്പോൾ വിനാഗിരിയും ബീഫും ചേർത്തു തിളയ്ക്കുമ്പോള്‍ വാങ്ങുക.

∙ ചൂടാറിയ ശേഷം ഭരണിയിലാക്കി ഒരു മാസം കഴിയുമ്പോൾ ഉപയോഗിക്കാം.

ഫോട്ടോ : സരുൺ മാത്യു, ഫോട്ടോയ്ക്കു വേണ്ടി വിഭവങ്ങൾ തയാറാക്കിയത് : ശ്രീകാന്ത്, കോമി ഷെഫ്, താജ് ഗേറ്റ്‌വേ, മറൈൻ ഡ്രൈവ്, കൊച്ചി.