Thursday 09 July 2020 02:06 PM IST : By തയാറാക്കിയത്: മെർലി എം. എൽദോ

വീട്ടിൽ തയാറാക്കാം, കൊതിയൂറും ബീഫ് സ്ലൈഡേഴ്സ്

Sliders

1. ബീഫ് മിൻസ് ചെയ്തത് – രണ്ടു കപ്പ്

2. റൊട്ടിപ്പൊടി – ഒരു കപ്പ്

സവാള ഗ്രേറ്റ് െചയ്തത് – ഒരു കപ്പ്

മസ്റ്റേർഡ് പേസ്റ്റ് – അര െചറിയ സ്പൂൺ

മുട്ട – ഒന്ന്

വൂസ്റ്റർ സോസ് – രണ്ടു െചറിയ സ്പൂൺ

ഉപ്പ്, കുരുമുളകുപൊടി – പാകത്തിന്

3. എണ്ണ – അൽപം

4. ബർഗർ ബൺ – 10

5. തക്കാളിയും സവാളയും വട്ടത്തിൽ അരിഞ്ഞത് – ആവശ്യത്തിന്

പാകം െചയ്യുന്ന വിധം

∙ മിൻസ് മീറ്റിൽ രണ്ടാമത്തെ ചേരുവ ചേർത്തു  നന്നായി യോജിപ്പിച്ചു െചറിയ ഉരുളകൾ തയാറാക്കണം. ഈ ഉരുളകൾ കൈയിൽ വച്ചു മെല്ലേ അമർത്തി, പരത്തുക.

∙ തവയിൽ അൽപം എണ്ണ ചൂടാക്കി ഓരോ ബർഗർ പാറ്റിയും ഇട്ട് ഇരുവശവും ബ്രൗൺ നിറമാകും വരെ വറുത്തെടുക്കുക.

∙ ഓരോ ബണ്ണും രണ്ടായി മുറിച്ച് ടോസ്റ്റ് െചയ്തു വയ്ക്കുക.

∙ ഒരു പീസിൽ ഒരു ബർഗർ പാറ്റി വച്ച് അതിനു മുകളിൽ തക്കാളിയും സവാളയും വച്ച് അടുത്ത പീസ് കൊണ്ടു മൂടി, കോക്ക്ടെയിൽ സ്റ്റിക് കൊണ്ടു കുത്തി ഉറപ്പിക്കുക.

∙ ടുമാറ്റോ സോസ്, മയണീസ്, ഫ്രെഞ്ച് ഫ്രൈസ് എന്നിവയ്ക്കൊപ്പം വിളമ്പാം.

Tags:
  • Pachakam