Saturday 22 January 2022 03:35 PM IST : By സ്വന്തം ലേഖകൻ

ചോറിനൊപ്പം കൊതിപ്പിക്കും രുചിയിൽ ബീഫ് തോരൻ, ഈസി റെസിപ്പി!

beefthorrrra

ബീഫ് തോരൻ

1.മാട്ടിറച്ചി – അരക്കിലോ

2.മഞ്ഞള്‍പ്പൊടി – കാൽ ചെറിയ സ്പൂണ്‍

ഉപ്പ് – പാകത്തിന്

3.വെളിച്ചെണ്ണ – രണ്ടു ചെറിയ സ്പൂൺ

4.പച്ചമുളക് – എട്ട്

വെളുത്തുള്ളി – ആറ് അല്ലി

ചുവന്നുള്ളി – രണ്ട്

5.കറിവേപ്പില – രണ്ടു തണ്ട്

6.തേങ്ങ – അര മുറി

പാകം ചെയ്യുന്ന വിധം

∙ഇറച്ചി ചെറിയ കഷണങ്ങളാക്കി ഉപ്പും മഞ്ഞൾപ്പൊടിയും പാകത്തിനു വെള്ളവും ചേർത്തു പ്രഷർ കുക്കറിൽ വേവിക്കുക.

∙ചീനച്ചട്ടിയിൽ എണ്ണ ഒഴിച്ച് പച്ചമുളക്, വെളുത്തുള്ളി, ചുവന്നുള്ളി എന്നിവ ചതച്ചത് ഇട്ടു മൂപ്പിക്കുക.

∙കറിവേപ്പില ചേർത്തിളക്കിയ ശേഷം തേങ്ങ ചിരവിയതും ചേർത്തു നന്നായി യോജിപ്പിക്കുക.

∙വേവിച്ച ഇറച്ചിയും ചേർത്തു യോജിപ്പിച്ചശേഷം വാങ്ങുക.