Wednesday 17 June 2020 12:45 PM IST : By തയാറാക്കിയത്: മെർലി എം. എൽദോ

സൂപ്പർ ടേസ്റ്റാ... പൊറോട്ടയ്‌ക്കൊപ്പം സ്‌പെഷൽ പോത്ത് വരട്ടിയത്

Pothu-varatiyathu ഫോട്ടോ: അസീം കൊമാച്ചി

1. പോത്തിറച്ചി – അരക്കിലോ

2. വെളിച്ചെണ്ണ – രണ്ടു വലിയ സ്പൂൺ

3. പെരുംജീരകം – ഒരു ചെറിയ സ്പൂൺ

4. ഇഞ്ചി–വെളുത്തുള്ളി പേസ്റ്റ് – രണ്ടു ചെറിയ സ്പൂൺ

വെളുത്തുള്ളി – 10 വലിയ അല്ലി

സവാള – മൂന്ന്, അരിഞ്ഞത്

പച്ചമുളക് – മൂന്ന്, നെടുകെ പിളർന്നത്

കറിവേപ്പില – രണ്ടു തണ്ട്

ഉപ്പ് – പാകത്തിന്

5. മല്ലിപ്പൊടി – രണ്ടു വലിയ സ്പൂൺ

കുരുമുളകുപൊടി – ഒരു ചെറിയ സ്പൂൺ

ഗരംമസാലപ്പൊടി – ഒരു ചെറിയ സ്പൂൺ

ഇറച്ചിമസാലപ്പൊടി – ഒരു വലിയ സ്പൂൺ

പെരുംജീരകംപൊടി  – അര ചെറിയ സ്പൂൺ

6. തക്കാളി – രണ്ട്, അരിഞ്ഞത്

മല്ലിയില അരിഞ്ഞത് – രണ്ടു വലിയ സ്പൂൺ

ഉപ്പ് – പാകത്തിന്

7. വെളിച്ചെണ്ണ – രണ്ടു വലിയ സ്പൂൺ

8. തേങ്ങാക്കൊത്ത് – രണ്ടു വലിയ സ്പൂൺ

ഉലുവ – കാൽ ചെറിയ സ്പൂൺ

വറ്റൽമുളക് – നാല്

കറിവേപ്പില – നാലു തണ്ട്

9. ചുവന്നുള്ളി അരിഞ്ഞത് – ഒരു കപ്പ്

10. മല്ലിയില അരിഞ്ഞത് – രണ്ടു വലിയ സ്പൂൺ

പാകം െചയ്യുന്ന വിധം

∙ ഇറച്ചി കഴുകി വൃത്തിയാക്കി ചെറിയ കഷണങ്ങളാക്കുക.

∙ വെളിച്ചെണ്ണ ചൂടാക്കി പെരുംജീരകം മൂപ്പിച്ച ശേഷം നാലാമ ത്തെ ചേരുവ ചേർത്തു നന്നായി വഴറ്റുക.

∙ ഇതിലേക്ക് അഞ്ചാമത്തെ ചേരുവ ചേർത്തു വഴറ്റിയ ശേഷം ഇറച്ചിയും ആറാമത്തെ ചേരുവയും ചേർത്തിളക്കണം.

∙ ഒരു കപ്പ് വെള്ളവും ചേർത്തു കുക്കർ അടച്ച്, ഇടത്തരം തീ യിൽ വച്ച് 20 മിനിറ്റ് വേവിക്കുക. ബീഫ് നന്നായി വേവണം.

∙ ഉരുളിയിൽ വെളിച്ചെണ്ണ ചൂടാക്കി എട്ടാമത്തെ ചേരുവ ചേർ ത്തു മൂത്തു വരുമ്പോൾ ചുവന്നുള്ളി ചേർത്തു വഴറ്റുക.

∙ ഇതിലേക്കു വേവിച്ചു വച്ചിരിക്കുന്ന ബീഫ് ഗ്രേവിയോടു കൂടി ചേർത്തു നന്നായി വരട്ടിയെടുത്തു മല്ലിയില ചേർത്തിളക്കി അടുപ്പിൽ നിന്നു വാങ്ങാം.

Tags:
  • Non-Vegertarian Recipes
  • Pachakam