Friday 29 July 2022 03:08 PM IST : By സ്വന്തം ലേഖകൻ

കൊറോണയിൽ ബീയർ ബ്രാറ്റ്സ് ഒരുക്കി അരവിന്ദ് വേണുഗോപാൽ!

gvenu

ലണ്ടൻ യാത്രയിൽ പാചകപരീക്ഷണം നടത്തി അരവിന്ദ് വേണുഗോപാൽ. മലയാളികളുടെ പ്രിയപ്പെട്ട ഗായകൻ ജി.വേണുഗോപാലിന്റെ മകനാണ് അരവിന്ദ്.

ബീയറിൽ ജർമൻ സോസേജ് പാകം ചെയ്യുന്ന ഡിഷാണ് ബീയർ ബ്രാറ്റ്സ്. വീഡിയോയിൽ തയാറാക്കുന്ന വിധവും അരവിന്ദ് പങ്കുവയ്ക്കുന്ന‌ുണ്ട്.

ഫ്രൈയിങ് പാനിൽ ബട്ടറും എണ്ണയും ചൂടാക്കി കാപ്സിക്കവും സവാളയും വഴറ്റിയെടുക്കണം. വഴന്നു വരുമ്പോൾ ഇഞ്ചി–വെളുത്തുള്ളി പേസ്‌റ്റ് ചേർത്തു യോജിപ്പിക്കണം. ഇതിലേക്ക് ബീയർ ഒഴിച്ച് ബ്രൗൺഷുഗറും സോസേജും ചേർത്തു ചെറുതീയുൽ വേവിക്കണം. തിളച്ചു തുടങ്ങുമ്പോൾ ആപ്പിൾ സൈഡർ‌ വിനഗറും കുരുമുളകുപൊടിയും ചേർത്തു വാങ്ങാം. ഇതിൽ നിന്നും സോസേജും വെജിറ്റബിൾസും എടുത്ത് പാനിൽ ഫ്രൈ ചെയ്തു വിളമ്പാം.

Tags:
  • Pachakam