Thursday 17 September 2020 03:12 PM IST : By തയാറാക്കിയത്: മെർലി എം. എൽദോ

ഹൃദയാകൃതിയിൽ മുറിച്ച്, അലങ്കരിച്ചു വിളമ്പാം ബീറ്റ്റൂട്ട് ലസാനിയ

_BCD7814 ഫോട്ടോ: സരുൺ മാത്യു, പാചകക്കുറിപ്പുകൾക്കും ഫോട്ടോയ്ക്കു വേണ്ടി വിഭവങ്ങൾ തയാറാക്കിയതിനും കടപ്പാട്: അശോക് ഈപ്പൻ, എക്സിക്യൂട്ടീവ് ഷെഫ് പോർട്ട് മുസിരീസ്, നെടുമ്പാശ്ശേരി, കൊച്ചി.

1. ലസാനിയ ഷീറ്റ് – മൂന്ന്

2. കശുവണ്ടിപ്പരിപ്പ് – രണ്ടു കപ്പ്, കുതിർത്തത്

3. നാരങ്ങാനീര് – രണ്ടു വലിയ സ്പൂൺ

ഉപ്പ് – ഒരു ചെറിയ സ്പൂൺ

4. ബേസിൽ ലീവ്സ് – ഒരു കപ്പ്

പാലക് ചീര – രണ്ടു കപ്പ്

5. ഒലിവ് ഓയിൽ  – ഒരു കപ്പിന്റെ മൂന്നിലൊന്ന്

കല്ലുപ്പ് – ഒരു വലിയ സ്പൂൺ 

6. പാർമെസൻ ചീസ് ഗ്രേറ്റ് ചെയ്തത് – ഒരു കപ്പ്

7. ബീറ്റ്റൂട്ട് വേവിച്ചൂറ്റി അരച്ച് ഉപ്പും കുരുമുളകുപൊടിയും 50 ഗ്രാം വെണ്ണയും ചേർത്തത് – അരക്കപ്പ്

പാകം ചെയ്യുന്ന വിധം

∙ അവ്ൻ 180 ഡിഗ്രി Cൽ ചൂടാക്കിയിടുക.

∙ ലസാനിയ ഷീറ്റ് തിളയ്ക്കുന്ന വെള്ളത്തിലിട്ട് ഉടന്‍ ത ന്നെ തീ അണച്ച് 10 മിനിറ്റിനു ശേഷം വെള്ളം കള ഞ്ഞ് ഊറ്റിയെടുത്തു വയ്ക്കുക.

∙ കശുവണ്ടിപ്പരിപ്പ് ഊറ്റിയതു മൂന്നാമത്തെ ചേരുവ ചേർത്തു മിക്സിയിലാക്കി അരയ്ക്കണം. തരുതരുപ്പായി അരയുമ്പോൾ ഈ മിശ്രിതത്തിലേക്കു ബേസിൽ ലീവ്സും ചീരയും പൊടിയായി അരിഞ്ഞതു ചേർത്തു നന്നായി അടിക്കണം. ഇതിൽ ഒലിവ് ഓയിലും ഉപ്പും ചേർത്തു വീണ്ടും നന്നായി അടിക്കുക. ഇതാണ് ലസാനിയ ഫില്ലിങ്.

∙ മയം പുരട്ടിയ ബേക്കിങ് ഷീറ്റിൽ  ലസാനിയ ഷീറ്റ് വച്ച് അതിനു മുകളിൽ അൽപം ഫില്ലിങ് നിരത്തുക. അതിനു മുകളിൽ ബീറ്റ്റൂട്ട് അരച്ചതും പാർമെസൻ ചീസും അൽപം വീതം നിരത്തണം.

∙ ഇങ്ങനെ മൂന്നു നിര ചെയ്ത ശേഷം ഏറ്റവും മുകളിൽ ബാക്കിയുള്ള പാർമെസൻ ചീസും ബീറ്റ്റൂട്ട് അരച്ചതും യോജിപ്പിച്ചതു നിരത്തി ചൂടാക്കിയിട്ടിരിക്കുന്ന അവ്നിൽ വച്ചു 10 മിനിറ്റ് ബേക്ക് ചെയ്യുക.

∙ ഹൃദയാകൃതിയിൽ മുറിച്ച്, അലങ്കരിച്ചു വിളമ്പാം.

Tags:
  • Pachakam