Monday 22 November 2021 04:45 PM IST : By Vanitha Pachakam

വഴുതനങ്ങ കൊണ്ടു തയാറാക്കാം ഭയ്ഗൺ കാ സാലൻ!

bhaig

ഭയ്ഗൺ കാ സാലൻ

1. എള്ള് - കാൽ െചറിയ സ്പൂൺ

കശുവണ്ടിപ്പരിപ്പ് - ഒരു വലിയ സ്പൂൺ

തേങ്ങ ചുരണ്ടിയത് - കാൽ കപ്പ്

2. എണ്ണ - രണ്ടു വലിയ സ്പൂൺ

3. വഴുതനങ്ങ - കാൽ കിലോ

4. ഉലുവ - കാൽ െചറിയ സ്പൂൺ

ജീരകം - കാൽ ചെറിയ സ്പൂൺ

കടുക് - കാൽ ചെറിയ സ്പൂൺ

വറ്റൽമുളക് - മൂന്ന്

കറിവേപ്പില - നാലു തണ്ട്

5. സവാള - ഒരു വലുത്, അരിഞ്ഞത്

6. ഇഞ്ചി-വെളുത്തുള്ളി അരച്ചത് - ഒരു ചെറിയ സ്പൂൺ

7. മുളകുപൊടി - ഒരു വലിയ സ്പൂൺ

മല്ലിപ്പൊടി - ഒരു െചറിയ സ്പൂൺ

മഞ്ഞൾപ്പൊടി - കാൽ ചെറിയ സ്പൂൺ

ജീരകംപൊടി - അര െചറിയ സ്പൂൺ

8. തൈര് - രണ്ടു വലിയ സ്പൂൺ

പാകം െചയ്യുന്ന വിധം

∙ഒന്നാമത്തെ േചരുവ എണ്ണ ചേർക്കാതെ, അധികം മൂക്കാതെ വറുത്ത്, അൽപം വെള്ളം േചർത്ത് കുഴമ്പുപരുവത്തിൽ അരച്ചെടുക്കണം.

∙എണ്ണ ചൂടാക്കി വഴുതനങ്ങ അറ്റം വിട്ടു പോകാതെ നീളത്തിൽ പിളർന്നതു ചേർത്തു വറുത്തെടുക്കണം.

∙മറ്റൊരു പാനില‍്‍ എണ്ണ ചൂടാക്കി നാലാമത്തെ േചരുവ മൂപ്പിച്ച ശേഷം സവാള ചേർത്തു വഴറ്റുക.

∙വഴന്ന ശേഷം ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് ചേർത്തിളക്കി നന്നായി മൂത്ത ശേഷം ഏഴാമത്തെ േചരുവ േചർത്തിളക്കി വഴറ്റണം.

∙മസാലയുടെ പച്ചമണം മാറുമ്പോൾ വറുത്ത് അരച്ചു വച്ചിരിക്കുന്ന തേങ്ങ മിശ്രിതം ചേർത്തിളക്കുക. അരപ്പിന്റെ പാത്രം കഴുകിയെടുത്ത വെള്ളവും േചർത്തു െചറുതീയിൽ തിളപ്പിക്കുക.

∙എണ്ണ തെളിയുമ്പോൾ വറുത്തു വച്ചിരിക്കുന്ന വഴുതനങ്ങ േചർത്തിളക്കുക.

∙അൽപനേരം ചൂടാക്കിയ ശേഷം തൈരു ചേർത്തിളക്കി വാങ്ങുക.



Tags:
  • Lunch Recipes
  • Vegetarian Recipes
  • Dinner Recipes
  • Easy Recipes
  • Pachakam
  • Snacks