Saturday 11 May 2019 05:41 PM IST : By ബീന മാത്യു

കറുമുറെ കൊറിക്കാൻ ക്രൻചി ചീസ് ബിസ്ക്കറ്റ്

biscccc

1. മൈദ – ഒരു കപ്പ്

ബേക്കിങ് പൗഡർ – ഒന്നേകാൽ ചെറിയ സ്പൂൺ

2. വെണ്ണ – 125 ഗ്രാം

3. ചെഡ്ഡർ ചീസ് – 90 ഗ്രാം, ഗ്രേറ്റ് ചെയ്തത്

ഉപ്പ് – ഒരു നുള്ള്

മുളകുപൊടി – ഒരു നുള്ള്

കോൺഫ്ളേക്ക്സ് തരുതരുപ്പായി പൊടിച്ചത്

– ഒരു കപ്പ്

4. മുട്ട – ഒന്ന്

പാൽ – ഒരു വലിയ സ്പൂൺ

പാകം െചയ്യുന്ന വിധം

∙ അവ്ൻ 1800Cൽ ചൂടാക്കിയിടുക.

∙ മൈദയും ബേക്കിങ് പൗഡറും ചേർത്തിടഞ്ഞു വയ്ക്കണം.

∙ വെണ്ണ നന്നായി തേച്ചു മയപ്പെടുത്തണം.

∙ ഇതിൽ മൂന്നാമത്തെ ചേരുവയും മൈദ മിശ്രിതവും ചേർത്തു യോജിപ്പിക്കണം.

∙ മുട്ടയും പാലും ചേർത്തടിച്ച്, അതിൽ നിന്നു രണ്ടു ചെറിയ സ്പൂൺ മാറ്റിവയ്ക്കുക.

∙ ബാക്കിയുള്ള മുട്ട മിശ്രിതം കോൺഫ്ളേക്ക്സ് കൂട്ടിൽ ചേർത്തു നന്നായി യോജിപ്പിക്കണം. ഓരോ ചെറിയ സ്പൂൺ വീതം മിശ്രിതം എടുത്ത് ഉരുട്ടി മയം പുരട്ടിയ അവ്ൻ ട്രേയിൽ വയ്ക്കണം. രണ്ടിഞ്ച് അകലത്തിൽ വയ്ക്കണം.

∙ ഓരോ ഉരുളയുടെയും മുകളിൽ ഫോർക്ക് കൊണ്ട് അമർത്തി, മുകളിൽ മാറ്റിവച്ചിരിക്കുന്ന മുട്ട മിശ്രിതം ബ്രഷ് ചെയ്യുക.

∙ ചൂടാക്കിയിട്ടിരിക്കുന്ന അവ്നിൽ വച്ച് 10–12 മിനിറ്റ് ബേക്ക് ചെയ്യുക.

∙ ട്രേയിൽ തന്നെ വച്ചിരുന്നു ചൂടാറിയ ശേഷം വയർ റാക്കിലേക്കു മാറ്റി കരുകരുപ്പാകാൻ വയ്ക്കുക.

∙ ഏകദേശം 35 ബിസ്ക്കറ്റ് ഉണ്ടാക്കാം.