Tuesday 02 June 2020 03:47 PM IST : By സ്വന്തം ലേഖകൻ

ബോളിയും പാൽപായസവും കൂട്ടി ഒരു പിടി... എന്റെ സാറേ...

boli and payasam

ബോളി

1.നെയ്യ് – ഒരു ചെറിയ സ്പൂൺ

2.കടലപ്പരിപ്പ് വേവിച്ചത് – രണ്ടരക്കപ്പ്

  തേങ്ങ തിരുമ്മിയത് – അരക്കപ്പ്

  പ‍ഞ്ചസാര – ഒന്നരക്കപ്പ്

3.ഏലയ്ക്ക പൊടിച്ചത് – അര ചെറിയ സ്പൂൺ

  ജാതിക്കാ പെടിച്ചത് – അര ചെറിയ സ്പൂൺ

4.മൈദാ – മൂന്നു കപ്പ്

  ജിലേബി കളർ – ഒരു നുള്ള്

  വെള്ളം – മാവു കുഴയ്ക്കാൻ ആവശ്യത്തിന്

5.നല്ലെണ്ണ – മുക്കാൽ കപ്പ്

പാകം ചെയ്യുന്ന വിധം

  • ചീനച്ചട്ടിയിൽ നെയ്യ് ചൂടാക്കി, രണ്ടാമത്തെ ചേരുവ ഒന്നിച്ചാക്കി യോജിപ്പിച്ച് ഇളക്കി നന്നായി വരട്ടിയെടുക്കുക.

  • പഞ്ചസാര ഉരുകുമ്പോൾ അടുപ്പിൽ നിന്നു വാങ്ങി മിക്സിയിൽ അരച്ചെടുക്കണം.

  • ഈ അരപ്പു മൂന്നാമത്തെ ചേരുവയും ചേർത്തു നന്നായി കുഴച്ചു ചെറിയ ഉരുളകളാക്കി വയ്ക്കുക.

  • നാലാമത്തെ ചേരുവ യോജിപ്പിച്ച് കുഴച്ചു മയപ്പെടുത്തുക. പിന്നീട് നല്ലെണ്ണ ചേർത്തു വീണ്ടും കുഴച്ച ശേഷം ഒരു മണിക്കൂർ അനക്കാതെ വയ്ക്കണം.

  • കടലപ്പരിപ്പ് മിശ്രിതത്തിന്റെ അതേ വലുപ്പത്തിൽ മൈദയും ഉരുളകളാക്കി, ഓരോ ഉരുള മൈദയെടുത്തു കൈവെള്ളയിൽ വച്ചു പരത്തിയ ശേഷം കടലപ്പരിപ്പ് ഉരുള നടുവിൽ വച്ച് മാവു കൊണ്ടു പൊതിയണം.

  • വാഴയിലക്കഷണങ്ങളിൽ മയം പുരട്ടി തയാറാക്കിയ ഉരുളകൾ വച്ചു പരത്തുക.

  • ചൂടായ ദോശക്കല്ലിൽ‌ തിരിച്ചും മറിച്ചുമിട്ട് ചുട്ടെടിക്കണ‌ം. അധികം മൊരിയരുത്.

boli edited

പാൽപ്പായസം

1.നെയ്യ് – മൂന്നു ചെറിയ സ്പൂൺ

2.പാൽ – രണ്ടു ലീറ്റർ

  വെള്ളം – രണ്ടു ലീറ്റർ

3.നുറുക്കിയ ഉണക്കലരി – ഒരു കപ്പ്

4.പഞ്ചസാര – 100 ഗ്രാം

പാകം ചെയ്യുന്ന വിധം

  • ചുവടുകട്ടിയുള്ള ഉരുളിയിൽ നെയ്യൊഴിച്ച് പാലും വെള്ളവും ചേർത്തു തിളപ്പിക്കുക. ഇടയ്ക്ക് ഇളക്കിക്കൊണ്ടിരിക്കണം.

  • മിശ്രിതം നന്നായി തിളച്ച്, ഒരു ലിറ്ററോളം വെള്ളം വറ്റിക്കഴിയുമ്പോൾ ഉണക്കലരി കഴുകിയിടുക.

  • അരി തിളയ്ക്കുന്നതു വരെ ഇളക്കണം. അരി മുക്കാൽ വേവാകുമ്പോൾ പഞ്ചസാര ചേർത്തു വീണ്ടും നന്നായി ഇളക്കണം.

  • പാൽപ്പായസം ഇളം റോസ് നിറത്തിലായി പാൽ കുറുകി വരണം.

  • അരി നന്നായി വെന്തശേഷം വാങ്ങി വച്ചു വീണ്ടും ഇളക്കുക.

  • ചൂടാറിയ ശേഷം ഇളക്കി ഉപയോഗിക്കാം.

Paalpayasam edited

കടപ്പാട്

ഗിരിജ രാധാകൃഷ്ണൻ

സുചിത്ര വാരിയർ‌