Saturday 11 July 2020 04:13 PM IST : By തയാറാക്കിയത്: മെർലി എം. എൽദോ

ബ്രെഡും പനീറുമെല്ലാം ചേര്‍ത്ത് ഒരടിപൊളി ബോണ്ട! കുട്ടികള്‍ക്ക് ഏറെ ഇഷ്ടപ്പെടും...

Bread-Bonda

ബ്രെ‍ഡ് ബോണ്ട 

1. ബ്രെഡ് – ആറു സ്ലൈസ്

അരികു കളഞ്ഞു ചതുരക്കഷണങ്ങളാക്കിയത്

2. എണ്ണ – ഒരു വലിയ സ്പൂൺ

3. സവാള – ഒന്ന്, പൊടിയായി അരിഞ്ഞത്

പച്ചമുളക് – രണ്ട് വട്ടത്തില്‍ അരിഞ്ഞത്

4. ഉരുളക്കിഴങ്ങ് – നാല്, പുഴുങ്ങിപ്പൊടിച്ചത്

ഉപ്പ് – പാകത്തിന്

5. പനീർ – മുക്കാൽ കപ്പ്, പൊടിച്ചത്

മല്ലിയില അരിഞ്ഞത് – ഒരു വലിയ സ്പൂൺ

മാവിന്

6. കടലമാവ് – മുക്കാൽ കപ്പ്

കായംപൊടി – ഒരു നുള്ള്

മുളകുപൊടി – ഒരു ചെറിയ സ്പൂൺ

വെള്ളം – മുക്കാൽ കപ്പ്

ഉപ്പ് – പാകത്തിന്

7. എണ്ണ – വറുക്കാൻ ആവശ്യത്തിന്

പാകം െചയ്യുന്ന വിധം

∙ ഒരു വലിയ സ്പൂൺ എണ്ണ ചൂടാക്കി സവാളയും പച്ചമുളകും ചേർത്തു വഴറ്റുക.

∙ സവാള വഴന്നു വരുമ്പോൾ ഉപ്പും ഉരുളക്കിഴങ്ങു പുഴുങ്ങിപ്പൊടിച്ചതും ചേർത്തു നന്നായി യോജിപ്പിക്കുക.

∙ ഇതിലേക്ക് അഞ്ചാമത്തെ ചേരുവയും റൊട്ടിയും ചേർത്തു യോജിപ്പിക്കുക. ആവശ്യമെങ്കിൽ അൽപം വെള്ളം തളിച്ചുകൊടുക്കാം. ഇതില്‍ നിന്ന് എട്ടു–പത്ത് ഇടത്തരം ഉരുളകൾ തയാറാക്കുക.

∙ ആറാമത്തെ ചേരുവ കലക്കി മാവു തയറാക്കുക. ഓരോ ഉരുളയും മാവില്‍ മുക്കി ചൂടായ എണ്ണയിൽ ഗോൾഡ‍ൻബ്രൗൺ നിറത്തിൽ വറുത്തു കോരുക.

∙ ചട്നിക്കോ സോസിനോ ഒപ്പം വിളമ്പാം.

Tags:
  • Pachakam