Wednesday 21 October 2020 11:17 AM IST : By Vanitha Pachakam

ബ്രൗണി വിത് ചോക്‌ലെറ്റ് സോസ്, ഒരു അടിപൊളി ഐറ്റം!

brownie

ബ്രൗണി വിത് ചോക്‌ലെറ്റ് സോസ്

1. വെണ്ണ - 50 ഗ്രാം

കൊക്കോ പൗഡർ - മൂന്നു വലിയ സ്പൂൺ

2. വനില എസ്സൻസ് - ഒരു െചറിയ സ്പൂൺ

3. മുട്ട - രണ്ട്

4. പഞ്ചസാര പൊടിച്ചത് - 75 ഗ്രാം

5. മൈദ - 40 ഗ്രാം

6. വൈറ്റ്/ഡാർക്ക് ചോക്‌ലെറ്റ് - 100 ഗ്രാം (ടോപ്പിങ്ങിന്)

പാകം െചയ്യുന്ന വിധം

∙ അവ്ൻ 1800Cൽ ചൂടാക്കിയിടുക.

∙ വെണ്ണയും കൊക്കോ പൗഡറും ഒരു ബൗളിലാക്കി 15Ð20 സെക്കൻഡ് മൈക്രോവേവിൽ വച്ച ശേഷം പുറത്തെടുത്ത് എസ്സൻസും േചർ‌ത്തു നന്നായി യോജിപ്പിക്കുക. പിന്നീട് ചൂടാറാനായി മാറ്റിവയ്ക്കണം.

∙ മുട്ട നന്നായി അടിച്ചു മയപ്പെടുത്തുക. ഇതിലേക്കു പഞ്ചസാ ര പൊടിച്ചത് അൽ‌പാൽപം വീതം ചേർത്തടിക്കുക. നന്നായി പതഞ്ഞ ശേഷം മൈദയും ചൂടാറിയ വെണ്ണ മിശ്രിതവും മെല്ലേ ചേർത്തു യോജിപ്പിക്കുക. അധികം ബലത്തിൽ ഇ ളക്കരുത്. ഇതു മയം പുരട്ടി വച്ചിരിക്കുന്ന പാനിൽ ഒഴിച്ചു ചൂടാക്കിയിട്ടിരിക്കുന്ന അവ്നിൽ വച്ച് 20 മിനിറ്റ് ബേക്ക് െച യ്യുക. സ്ക്യൂവർ‌ കൊണ്ടു കുത്തി പുറത്തെടുക്കുമ്പോൾ അ തിൽ ഒന്നും പറ്റിപ്പിടിക്കാത്തതാണു പാകം.

∙ ചൂടാറിയ ശേഷം മോൾഡിൽ നിന്നു പുറത്തെടുക്കുക.

∙ ചോക്‌ലെറ്റ് ഉരുക്കിയതു കേക്കിനു മുകളിൽ ഒഴിച്ച് അലങ്കരി ച്ചു വിളമ്പാം.