Saturday 19 October 2019 04:21 PM IST : By അമ്മു മാത്യു

രുചികരമായ ബട്ടർ പനീർ

_REE9551 ഫോട്ടോ : ശ്രീകാന്ത് കളരിക്കൽ, ഫോട്ടോയ്ക്കു വേണ്ടി വിഭവങ്ങൾ തയാറാക്കിയത്: പി. എൻ. വാസു, കെ. സി. ചാക്കോ, പ്രദീപ് വർഗീസ്, മലയാള മനോരമ, കോട്ടയം.

1. പനീർ – 250 ഗ്രാം

2. വെണ്ണ – 50 ഗ്രാം

എണ്ണ – രണ്ടു വലിയ സ്പൂൺ

3. കറുവാപ്പട്ട – ഒരു ചെറിയ കഷണം

ഗ്രാമ്പൂ – മൂന്ന്

ഏലയ്ക്ക – മൂന്ന്

കുരുമുളക് – ഒരു ചെറിയ സ്പൂൺ

ജീരകം – അര ചെറിയ സ്പൂൺ

4. തക്കാളി – നാല്, അരിഞ്ഞത്

സവാള – ഒരു ചെറുത്, അരിഞ്ഞത്

വെളുത്തുള്ളി – അഞ്ച് അല്ലി, അരിഞ്ഞത്

ഇഞ്ചി – ഒരു ചെറിയ കഷണം, അരിഞ്ഞത്

കസൂരി മേത്തി – ഒരു വലിയ സ്പൂൺ

കശ്മീരി മുളകുപൊടി – ഒന്നര ചെറിയ സ്പൂൺ

മല്ലിപ്പൊടി – ഒരു ചെറിയ സ്പൂൺ

ഉപ്പ് – പാകത്തിന്

മഞ്ഞൾപ്പൊടി – കാൽ ചെറിയ സ്പൂൺ

5. ക്രീം – രണ്ടു വലിയ സ്പൂൺ

പാകം ചെയ്യുന്ന വിധം

∙ പനീർ ചതുരക്കഷണങ്ങളാക്കി വയ്ക്കുക.

∙ ഒരു പാനിൽ വെണ്ണയും എണ്ണയും ചൂടാക്കി, മൂന്നാമത്തെ ചേരുവ ചേർത്തു മൂപ്പിച്ച ശേഷം നാലാമത്തെ ചേരുവ ചേർത്തു നന്നായി വഴറ്റുക.

∙ അടുപ്പിൽ നിന്നു വാങ്ങി ചൂടാറിയ ശേഷം മിക്സിയിൽ അടിച്ചു പേസ്റ്റു പരുവത്തിലാക്കണം.

∙ ഇതു വീണ്ടും പാനിലാക്കി ചെറുതീയിൽ വച്ചു വഴറ്റണം.

∙ നന്നായി തിളച്ച് എണ്ണ തെളിയുമ്പോൾ അൽപം വെള്ളം ചേർത്തു പാകത്തിനു ചാറാക്കി, തിളയ്ക്കുമ്പോൾ ക്രീം ചേർത്തിളക്കി വാങ്ങി വയ്ക്കുക.

∙ മറ്റൊരു പാനിൽ അൽപം എണ്ണ ചൂടാക്കി, പനീർ ചേർത്തു തിരിച്ചും മറിച്ചുമിട്ടു ബ്രൗൺ നിറമാകുമ്പോൾ കോരി ഗ്രേവിയിൽ ചേർക്കുക.

∙ ചൂടോടെ വിളമ്പാനുള്ള ബൗളിലാക്കി ക്രീമും കസൂരി മേത്തിയും കൊണ്ട് അലങ്കരിച്ചു വിളമ്പാം.

Tags:
  • Lunch Recipes
  • Pachakam