Friday 16 July 2021 04:00 PM IST : By അമ്മു മാത്യു

കൊതിപ്പിക്കും ബട്ടർസ്കോച് പൈ; ചൂടോടെയോ തണുപ്പിച്ചോ വിളമ്പാം, റെസിപ്പി ഇതാ...

_BCD9362 ഫോട്ടോ: സരുൺ മാത്യു, ഫോട്ടോയ്ക്കു വേണ്ടി വിഭവങ്ങൾ തയാറാക്കിയത്: മെർലി എം. എൽദോ

1. കോൺഫ്ളേക്സ് തരുതരുപ്പായി പൊടിച്ചത് – നാലു കപ്പ്

വെണ്ണ – അരക്കപ്പ്, ഉരുക്കിയത്

തേൻ – ഒരു കപ്പ്

ഫില്ലിങ്ങിന്

2. ബ്രൗൺഷുഗർ – ഒന്നരക്കപ്പ്

വെണ്ണ – കാൽ കപ്പ്

തിക്ക് ക്രീം – അരക്കപ്പ്

3. കോൺഫ്ളോർ – മൂന്നു വലിയ സ്പൂൺ

പാൽ – ഒന്നരക്കപ്പ്

4. മുട്ടമഞ്ഞ – രണ്ടു മുട്ടയുടേത്, അടിച്ചത്

5. വനില എസ്സൻസ് – അര ചെറിയ സ്പൂൺ

6. മുട്ടവെള്ള – രണ്ടു മുട്ടയുടേത്

7. പഞ്ചസാര – നാലു വലിയ സ്പൂൺ

8. നട്സ് പൊടിയായി അരിഞ്ഞത് – രണ്ടു വലിയ സ്പൂൺ

പാകം ചെയ്യുന്ന വിധം

∙ അവ്ൻ 1800Cൽ ചൂടാക്കിയിടുക.

∙ ഒന്നാമത്തെ ചേരുവ യോജിപ്പിച്ച ശേഷം പത്തിഞ്ചു വലുപ്പമുള്ള പൈ ഡിഷിൽ നിരത്തണം. അരമണിക്കൂർ ഫ്രിജിൽ വയ്ക്കുക.

∙ ഫില്ലിങ് തയാറാക്കാൻ ചുവടുകട്ടിയുള്ള പാനിൽ രണ്ടാമത്തെ ചേരുവ ചേർത്ത് ഇടത്തരം തീയിൽ വയ്ക്കുക. തുടരെയിളക്കി കുറുകി ഗോൾഡൻബ്രൗൺ നിറമാകുമ്പോൾ വാങ്ങി വയ്ക്കുക.

∙ കോൺഫ്ളോറും പാലും യോജിപ്പിച്ചു വയ്ക്കണം.

∙ മുട്ടമഞ്ഞ നന്നായി അടിച്ചതു കോൺഫ്ളോർ കലക്കിയ പാലിൽ ചേർത്തടിക്കുക. ഇതു ബ്രൗൺഷുഗർ മിശ്രിതത്തിലേക്കു മെല്ലേ ചേർത്തു യോജിപ്പിക്കണം.

∙ ഇടത്തരം തീയിൽ വച്ചു തുടരെയിളക്കി കുറുക്കി വാങ്ങി വനില എസ്സൻസും ചേർത്തിളക്കി ചൂടാറാൻ വയ്ക്കുക.

∙ പൈ ഡിഷ് ഫ്രിജിൽ നിന്നെടുത്ത് അതിലേക്കു തയാറാക്കിയ പാൽ മിശ്രിതം ഒഴിക്കണം.

∙ മുട്ടവെള്ള നന്നായി അടിച്ചു ബലപ്പെടുത്തുക. ഇതിലേക്ക് അൽപാൽപം വീതം പഞ്ചസാര ചേർത്ത് അടിച്ചു ബലം വരുമ്പോൾ പൈ ഡിഷിനു മുകളിൽ നിരത്തണം.

∙ സ്പൂണിന്റെ പുറകുവശം കൊണ്ടു മെല്ലേ പൊക്കി കുന്നുകൾ പോലെ ഉണ്ടാക്കണം.

∙ അരിഞ്ഞു വച്ചിരിക്കുന്ന നട്സ് വിതറി ചൂടാക്കിയിട്ടിരിക്കുന്ന അവ്നിൽ വച്ച് മെറാങ് ഇളംബ്രൗൺ നിറമാകും വരെ ബേക്ക് ചെയ്യുക.

∙ ചൂടോടെയോ തണുപ്പിച്ചോ വിളമ്പാം. 

Tags:
  • Pachakam