Monday 14 June 2021 04:19 PM IST : By സ്വന്തം ലേഖകൻ

മധുരപ്രേമികൾക്കായി കാരറ്റ് കോക്കനട്ട് ല‍ഡ്ഡു, ഈസി റെസിപ്പി!

laddu

കാരറ്റ് കോക്കനട്ട് ല‍ഡ്ഡു

1.കാരറ്റ് – നാലെണ്ണം

2.നെയ്യ് – രണ്ടര വലിയ സ്പൂൺ

3.കശുവണ്ടിപ്പരിപ്പ് – മൂന്നു വലിയ സ്പൂൺ, നുറുക്കിയത്

4.പാൽ – മൂന്നു വലിയ സ്പൂൺ

5.തേങ്ങ ചുരണ്ടിയത് – ഒന്നരക്കപ്പ്

6.കണ്ടൻസ്ഡ് മിൽക്ക് – ഒരു ടിൻ

7.ഏലയ്ക്കാപ്പൊടി – രണ്ടു ചെറിയ സ്പൂൺ

8.തേങ്ങ ചുരണ്ടിയത് – അരക്കപ്പ്

പാകം ചെയ്യുന്ന വിധം

∙കാരറ്റ് തൊലി കളഞ്ഞു തുടച്ചുണക്കി ഗ്രേറ്റ് ചെയ്തു വയ്ക്കുക.

∙നെയ്യ് ചൂടാക്കി കശുവണ്ടിപ്പരിപ്പ് ഗോൾഡൻ ബ്രൗൺ നിറത്തിൽ വറുത്തു കോരി മാറ്റി വയ്ക്കുക.

∙ഇതേ പാനിൽ കാരറ്റ് ചേർത്തു ചെറുതീയില്‍ പത്തു മിനിറ്റ് വഴറ്റുക. കാരറ്റ് നല്ല മൃദുവായി പച്ചമണം മാറുന്നതാണു പാകം.

∙ഇതിലേക്കു പാൽ ചേർത്തു മൂന്നു മിനിറ്റ് വഴറ്റിയശേഷം തേങ്ങ ചുരണ്ടിയതു ചേർത്തിളക്കുക.

∙ഇനി കണ്ടൻസ്ഡ് മിൽക്ക് ചേർത്ത് ഏകദേശം അഞ്ചു മിനിറ്റ് ഇളക്കണം. കണ്ടൻസ്ഡ് മിൽക്ക് വറ്റി വരുന്നതാണു പാകം.

∙ഇതിലേക്ക് ഏലയ്ക്കാപ്പൊടിയും വറുത്ത കശുവണ്ടിപ്പരിപ്പും ചേർത്തിളക്കി യോജിപ്പിക്കുക. അടുപ്പിൽ നിന്നു വാങ്ങി ചൂടാറാൻ വയ്ക്കുക.

∙പിന്നീട് ചെറിയ ഉരുളകളാക്കിയെടുത്ത് ഓരോ ഉരുളയും തേങ്ങ ചുരണ്ടിയതില‍്‍ പൊതിഞ്ഞു പാത്രത്തിൽ നിരത്തിയോ പേപ്പർ കപ്പിൽ വച്ചോ വിളമ്പാം

Tags:
  • Desserts
  • Easy Recipes
  • Pachakam