Wednesday 22 September 2021 01:17 PM IST : By സ്വന്തം ലേഖകൻ

കാരറ്റ് കൊണ്ട് കിടിലൻ വൈൻ, വെറൈറ്റി റെസിപ്പി!

wineeee

കാരറ്റ് വൈൻ

1.കാരറ്റ് – മൂന്നു കിലോ

വെള്ളം – അഞ്ചു ലിറ്റർ

2.ഓറഞ്ച് – രണ്ട്

ചെറുനാരങ്ങ – രണ്ട്

3.പഞ്ചസാര – രണ്ടു കിലോ

4.കിസ്മിസ് – 300 ഗ്രാം, ചെറുതായി അരിഞ്ഞത്

ഉണ്ട ഗോതമ്പ് – അരക്കിലോ, കഴുകി വാരി ചതച്ചത്

5.യീസ്‌റ്റ് – ഒരു ഔൺസ്

പാകം ചെയ്യുന്ന വിധം

∙കാരറ്റ്, തൊലിയും നടുവിലുള്ള കാമ്പും കളഞ്ഞു കഷണങ്ങളാക്കി അഞ്ചു ലിറ്റർ വെള്ളത്തിൽ വേവിക്കുക.

∙ഇതിൽ ഓറഞ്ചും ചെറുനാരങ്ങയും തൊലിയോടു കൂടെ ചെറുതായി അരിഞ്ഞു ചേർക്കുക.

∙ഇതു ഭരണിയിലാക്കി പഞ്ചസാരയും ചേർത്തിളക്കുക.

∙ചൂടാറിയ ശേഷം കിസ്മിസും ഗോതമ്പും ചേർക്കുക.

∙ഇതിനു മുകളിൽ യീസ്‌റ്റ് വിതറി, മൂടിക്കെട്ടി മൂന്നാഴ്ച വയ്ക്കുക.

∙ദിവസേന നിശ്ചിത സമയത്തു മരത്തവികൊണ്ട് അഞ്ചു മിനിറ്റ് ഇളക്കുക.

∙പിന്നീട് ഊറ്റി അരിച്ച്, അതേ ഭരണി തന്നെ കഴുകി തുടച്ചതിൽ ഒഴിച്ച് 21 ദിവസം അനക്കാതെ വയ്ക്കുക.

∙പിന്നീട് തെളി ഊറ്റി കുപ്പികളിലാക്കി സൂക്ഷിക്കാം.



Tags:
  • Dinner Recipes
  • Easy Recipes
  • Pachakam