Monday 08 January 2018 04:42 PM IST

സെലറി റൈസും ചില്ലി ടുമാറ്റോ ചിക്കനും

Merly M. Eldho

Chief Sub Editor

rice_chicken ഫോട്ടോ: സരുൺ മാത്യു

1. സെലറി റൈസ്

1.    നീളമുള്ള ബസ്മതി അരി – ഒരു കിലോ
2.    കറുവാപ്പട്ട – ഒരു ചെറിയ കഷണം
    ഉപ്പ് – പാകത്തിന്
3.    വെണ്ണ – 200 ഗ്രാം
    നെയ്യ് – 100 ഗ്രാം
4.    ചീസ് ഗ്രേറ്റ് ചെയ്തത് – മുക്കാൽ കപ്പ്
5.    സെലറി പൊടിയായി അരിഞ്ഞത് – മുക്കാൽ കപ്പ്

പാകം ചെയ്യുന്ന വിധം

∙    ബസ്മതി അരി ഉപ്പും കറുവാപ്പട്ടയും ചേർത്ത് വേവിച്ചൂറ്റി വയ്ക്കുക.
∙    വെണ്ണയും നെയ്യും യോജിപ്പിച്ച് ചെറുതീയിൽ ഉരുക്കി വ യ്ക്കണം.
∙    ഒരു വലിയ പാത്രം ചൂടാക്കി, ചോറും ചീസും വെണ്ണ മിശ്രിത വും സെലറിയും ലെയറുകളായി നിരത്തുക. വേണമെങ്കിൽ അവ്നിൽ വച്ചു ചൂടാക്കിയെടുക്കാം.
∙    ചോറ് ഇളക്കി യോജിപ്പിച്ച് ചൂടോടെ വിളമ്പാം.


2. ചില്ലി ടുമാറ്റോ ചിക്കൻ

1.    ചിക്കൻ – ഒരു വലുത്, കഷണങ്ങളാക്കിയത്
2.    മഞ്ഞൾപ്പൊടി, ഉപ്പ്, മുളകുപൊടി – അൽപം വീതം
3.    എണ്ണ – പാകത്തിന്
4.    സവാള – ആറ്, കനം കുറച്ച് അരിഞ്ഞത്
5.    ഇഞ്ചി– വെളുത്തുള്ളി പേസ്റ്റ് – രണ്ടു വലിയ സ്പൂൺ
    ജീരകം അരച്ചത് – അര ചെറിയ സ്പൂൺ
    വറ്റൽമുളക് – 12
6.    തക്കാളി – മൂന്ന്, പൊടിയായി അരിഞ്ഞത്
7.    കശുവണ്ടിപ്പരിപ്പ് – കാൽ കപ്പ്
    ഉണക്കമുന്തിരി – മൂന്നു വലിയ സ്പൂൺ

പാകം ചെയ്യുന്ന വിധം

∙    ചിക്കൻ കഷണങ്ങൾ രണ്ടാമത്തെ ചേരുവ പുരട്ടി അൽപം എണ്ണയിൽ വറുത്തു വയ്ക്കുക.
∙    ഇതേ എണ്ണയിൽ സവാള വഴറ്റി ഇളം ബ്രൗൺ നിറമാകുമ്പോൾ അഞ്ചാമത്തെ ചേരുവ അരച്ചതു ചേർത്തു വഴറ്റണം.
∙    ഇതിലേക്കു തക്കാളി ചേർത്തു നന്നായി വഴറ്റിയ ശേഷം ചിക്കൻ കഷണങ്ങളും അൽപം വെള്ളവും ചേർത്തു വേവിക്കുക.
∙    കശുവണ്ടിപ്പരിപ്പും ഉണക്കമുന്തിരിയും അരച്ചതു ചേർത്തിളക്കി തിളച്ചു കുറുകുമ്പോൾ അടുപ്പിൽ നിന്നു വാങ്ങാം.

പാചകക്കുറിപ്പുകൾക്കു കടപ്പാട്: സാറ വർഗീസ്, കോഫി ബീൻസ്, കൊച്ചി.
ഫോട്ടോയ്ക്കു വേണ്ടി വിഭവങ്ങൾ  തയാറാക്കിയത്: റോയ് പോത്തൻ, എക്സിക്യൂട്ടീവ് ഷെഫ്- ഫ്ളോറ എയർപോർട്ട് ഹോട്ടൽ
നെടുമ്പാശ്ശേരി, കൊച്ചി.