Friday 01 January 2021 12:16 PM IST : By സ്വന്തം ലേഖകൻ

പപ്പടം കൊണ്ടൊരു സാലഡ്, തയാറാക്കാം ചട്പട!

chadpada

ചട്പട

1.മസാല പപ്പടം – ആറ്

2.ലെറ്റുസ് ഇല – ആറ്

3.നിലക്കടല വറുത്തത് – രണ്ടു വലിയ സ്പൂൺ, ചതച്ചത്

ബൂന്ദി – നാല് വലിയ സ്പൂൺ

സാല‍ഡ് വെള്ളരി പൊടിയായി അരിഞ്ഞത് – കാൽ കപ്പ്

തക്കാളി പൊടിയായി അരിഞ്ഞത് – കാൽ കപ്പ്

വറ്റൽമുളകു ചതച്ചത് – ഒന്നര ചെറിയ സ്പൂൺ

ചാട്ട് മസാല – ഒരു ചെറിയ സ്പൂൺ

നാരങ്ങാനീര് – ഒന്നര ചെറിയ സ്പൂൺ

ഉപ്പ് – പാകത്തിന്

പച്ചമാങ്ങ പൊടിയായി അരിഞ്ഞത് – അരക്കപ്പ്

മല്ലിയില അരിഞ്ഞത് – രണ്ടു വലിയ സ്പൂൺ

എണ്ണ – ഒരു ചെറിയ സ്പൂൺ

പാകം ചെയ്യുന്ന വിധം

  • പപ്പടം കോൺ ആകൃതിയിലാക്കി വറുത്തെടുക്കണം.

  • ഓരോ പപ്പടം കോണിലുള്ളിലേക്കും ഒരു ലെറ്റൂസ് ഇല വയ്ക്കുക.

  • മൂന്നാമത്തെ ചേരുവ യോജിപ്പിച്ചത് ഓരോ പപ്പടകോണിലും വച്ചു വിളമ്പാം.

കടപ്പാട്
റീന മധു മാത്യൂസ്