Saturday 14 April 2018 01:26 PM IST : By ശില്‌പ ബി. രാജ്

വിഷു സ്പെഷല്‍ ചക്ക പ്രഥമന്‍...

chakka_prathaman


1.    നന്നായി പഴുത്ത ചക്കച്ചുള പൊടിയായി അരിഞ്ഞത്     – പാകത്തിന്
2.    നെയ്യ് – 50 ഗ്രാം
3.    ശർക്കരപ്പാനി – അരക്കിലോ ശർക്കര ഉരുക്കി അരിച്ചത്
4.    രണ്ടു വലിയ തേങ്ങ ചുരണ്ടിപ്പിഴിഞ്ഞെടുത്ത         മൂന്നാംപാൽ – രണ്ടരക്കപ്പ്
    രണ്ടാംപാൽ – രണ്ടരക്കപ്പ്
    ഒന്നാംപാൽ – ഒരു കപ്പ്
5.    ഉപ്പ് – ഒരു നുള്ള്
    ഏലയ്ക്കാപ്പൊടി – ഒരു ചെറിയ സ്പൂൺ
    ചുക്കുപൊടി – അര ചെറിയ സ്പൂൺ
    ജീരകപ്പൊടി – അര ചെറിയ സ്പൂൺ
    പഞ്ചസാര – ഒരു വലിയ സ്പൂൺ
6.    നെയ്യ് – പാകത്തിന്
7.    തേങ്ങാക്കൊത്ത് – ഒരു വലിയ സ്പൂൺ
    കശുവണ്ടിപ്പരിപ്പ് പിളർന്നത് – അൽപം
    ഉണക്കമുന്തിരി – അൽപം


പാകം െചയ്യുന്ന വിധം


∙    ഉരുളിയിൽ അൽപം നെയ്യ് ചൂടാക്കി ചക്ക ചേർത്തു വഴറ്റുക.
∙    അൽപസമയം വഴറ്റിയ ശേഷം അൽപം വെള്ളം ചേർത്തു നന്നായി അരച്ചെടുക്കണം.
∙    അതേ ഉരുളിയിൽ അൽപം നെയ്യൊഴിച്ചു ചൂടാകുമ്പോൾ ചക്ക അരച്ചതു ചേർത്തു വഴറ്റണം. അടിയിൽ പിടിക്കാതെ ഇളക്കിയ ശേഷം ശർക്കരപ്പാനി ചേർത്തു നന്നായി ഇളക്കി യോജിപ്പിക്കുക. ഇടയ്ക്കിടെ അൽപാൽപം നെയ്യൊഴിച്ചു കൊടുക്കാം.
∙    ഇതിലേക്കു മൂന്നാംപാൽ ചേർത്ത് അടിയിൽ പിടിക്കാതെ ഇളക്കിയ ശേഷം രണ്ടാംപാലൊഴിച്ചു നന്നായി ഇളക്കുക.
∙    ഇതിലേക്ക് അഞ്ചാമത്തെ ചേരുവ ചേർത്തു നന്നായി ഇള ക്കി യോജിപ്പിക്കുക.
∙    ചീനച്ചട്ടിയിൽ നെയ്യ് ചൂടാക്കി ഏഴാമത്തെ ചേരുവ വറുത്തു കോരുക. ഇതു പ്രഥമനിൽ ഒഴിച്ചിളക്കി അരമണിക്കൂർ ആവി പോകും വിധത്തിൽ അടച്ചു വയ്ക്കണം.
∙    പ്രഥമൻ നന്നായി സെറ്റായ ശേഷം മാത്രം ഇളക്കുക.



വിഷുസദ്യ ഒരുക്കാം


ശില്‍പ ബി രാജ്
പാചകക്കുറിപ്പ് കടപ്പാട്: ശാന്ത അരവിന്ദൻ
എടക്കാട്, കോഴിക്കോട്
ഫോട്ടോയ്ക്കു വേണ്ടി  വിഭവങ്ങൾ തയാറാക്കിയത്: പ്രജിത് പി. പി.ഷെഫ് ഡി പാർട്ടി, ക്രൗൺ പ്ലാസ, കൊച്ചി