Wednesday 21 April 2021 04:16 PM IST : By സ്വന്തം ലേഖകൻ

ചൂടോടെ കഞ്ഞിക്കൊപ്പം വിളമ്പാം രുചികരമായ ചക്കപ്പുഴുക്ക്; സിമ്പിൾ റെസിപ്പി ഇതാ

chapkkjvgvyf56677 തയാറാക്കിയത്: ശില്പ ബി. രാജ്. ഫോട്ടോ: സരുൺ മാത്യു

ചക്കപ്പുഴുക്ക്

1. വൻപയര്‍ – അരക്കപ്പ്

2. ഉപ്പ് – പാകത്തിന്

3. പച്ചച്ചക്ക കഷണങ്ങളാക്കിയത് – രണ്ടു കപ്പ്

4. തേങ്ങ ചുരണ്ടിയത് – ഒരു കപ്പ്

പച്ചമുളക്/വറ്റൽമുളക് – മൂന്ന്–നാല്

ജീരകം – കാല്‍ ചെറിയ സ്പൂൺ

5. കറിവേപ്പില – അൽപം

തേങ്ങ ചുരണ്ടിയത് – ഒരു കപ്പ്

വെളിച്ചെണ്ണ – ഒരു വലിയ സ്പൂൺ

പാകം ചെയ്യുന്ന വിധം

∙ പയര്‍ രണ്ടാമത്തെ ചേരുവ ചേർത്തു കുക്കറിലാക്കി രണ്ട്–മൂന്നു വിസിൽ വരും വരെ വേവിക്കുക.

∙ ഇതിലേക്കു ചക്കയും വളരെക്കുറച്ചു വെള്ളവും ചേർത്തു രണ്ടു വിസിൽ വരും വരെ വേവിക്കണം.

∙ ഇതിൽ നാലാമത്തെ ചേരുവ അരച്ചതു ചേർത്തു മെല്ലേ ഒ ന്നിളക്കി ഇടത്തരം തീയിൽ വച്ചു രണ്ടു മിനിറ്റ് വേവിക്കുക.

∙ അൽപം കുറുകുമ്പോൾ വാങ്ങി അഞ്ചാമത്തെ ചേരുവ ചേ ർത്തിളക്കി യോജിപ്പിക്കുക. 

∙ സാധാരണ മഞ്ഞൾപ്പൊടി ചേർക്കാതെയാണു പുഴുക്കു തയാറാക്കുന്നത്. ആവശ്യമുള്ളവർ‌ക്കു മഞ്ഞൾപ്പൊടി ചേർക്കാം.

∙ പുഴുക്കു ചൂടോടെ കഞ്ഞിക്കൊപ്പം വിളമ്പാം.

Tags:
  • Pachakam