Wednesday 18 March 2020 12:50 PM IST : By വനിത പാചകം

ഛോളെ മസാല, ഉരുളക്കിഴങ്ങു ഗ്രീൻപീസ് കറി; ചപ്പാത്തിയ്ക്കൊപ്പം രണ്ടു സിമ്പിൾ കറികൾ!

chole-potatouygb

ഉരുളക്കിഴങ്ങു ഗ്രീൻപീസ് കറി

1. എണ്ണ – മൂന്നു വലിയ സ്പൂൺ

2. ജീരകം – ഒരു ചെറിയ സ്പൂൺ

3. സവാള – ഒന്ന്, അരിഞ്ഞത്

വെളുത്തുള്ളി – നാല് അല്ലി, ചതച്ചത്

ഇഞ്ചി അരിഞ്ഞത് – ഒരു ചെറിയ സ്പൂൺ

പച്ചമുളക് – ഒന്ന്, അരിഞ്ഞത്

4. തക്കാളി – രണ്ട്, അരിഞ്ഞത്

5. മല്ലിപ്പൊടി – അര െചറിയ സ്പൂൺ

മഞ്ഞൾപ്പൊടി – അര െചറിയ സ്പൂൺ

കസൂരിമേത്തി – ഒരു വലിയ സ്പൂൺ

6. ഉരുളക്കിഴങ്ങ് – മൂന്ന് ഇടത്തരം, കഷണങ്ങളാക്കിയത്

ഗ്രീൻപീസ് (ഫ്രെഷ്) – ഒരു കപ്പ്

7. ഉപ്പ്, കുരുമുളകുപൊടി – പാകത്തിന്

8. ഗരംമസാലപ്പൊടി – ഒരു െചറിയ സ്പൂൺ

പാകം െചയ്യുന്ന വിധം

∙ എണ്ണ ചൂടാക്കി ജീരകം മൂപ്പിക്കുക.

∙ ഇതിലേക്കു മൂന്നാമത്തെ ചേരുവ ചേർത്തിളക്കി െചറുതീ യിൽ വഴറ്റിയെടുക്കണം. സവാള വഴന്നു വരുമ്പോള്‍ തക്കാ ളി ചേർത്തു വഴറ്റുക. തക്കാളി വെന്തുടയുമ്പോൾ നന്നായി ഇളക്കിയശേഷം അഞ്ചാമത്തെ ചേരുവ ചേർത്തിളക്കണം.

∙ ഇതിലേക്ക് ഉരുളക്കിഴങ്ങും ഗ്രീൻപീസും ഉപ്പും കുരുമുളകു പൊടിയും ഉരുളക്കിഴങ്ങു വേവാനുള്ള വെള്ളവും ചേർത്തി ളക്കി അടച്ചുവച്ചു വേവിക്കുക. നന്നായി വെന്തു ചാറു കുറു കുമ്പോൾ ഗരംമസാലപ്പൊടി ചേർത്തിളക്കി വാങ്ങുക.

Urulakizhangu-peas-curry

ഛോളെ മസാല

1. വെള്ളക്കടല – രണ്ടു കപ്പ്

2. സോഡാപ്പൊടി – അര െചറിയ സ്പൂൺ

കറുവാപ്പട്ട – ഒരു കഷണം

ഗ്രാമ്പൂ – നാല്

ഏലയ്ക്ക – നാല്

3. െനയ്യ് – അരക്കപ്പ്

4. സവാള അരിഞ്ഞത് – അരക്കപ്പ്

പച്ചമുളക് – നാല്, അരിഞ്ഞത്

ഇഞ്ചി അരിഞ്ഞത് – മൂന്നു വലിയ സ്പൂൺ

5. തക്കാളി – നാല്, അരിഞ്ഞത്

6. മല്ലിപ്പൊടി – രണ്ടു വലിയ സ്പൂൺ

ജീരകംപൊടി – ഒരു െചറിയ സ്പൂൺ

7. മല്ലിയില – ഒരു പിടി

8. ഛോളെ മസാല – ഒരു െചറിയ സ്പൂൺ

പാകം െചയ്യുന്ന വിധം

∙ കടല ഒരു രാത്രി മുഴുവൻ െവള്ളത്തിൽ കുതിർത്തശേഷം രണ്ടാമത്തെ ചേരുവ ചേർത്തു വേവിക്കുക.

∙ ഒരു പാനിൽ നെയ്യ് ചൂടാക്കി നാലാമത്തെ ചേരുവ വഴറ്റിയശേഷം തക്കാളി ചേർത്തിളക്കുക. ഇതില്‍ അല്പം വെള്ളം േചർത്ത് അടച്ചുവച്ചു വേവിച്ച് ഉടച്ചെടുക്കുക.

∙ നന്നായി വെന്തുടയുമ്പോൾ ആറാമത്തെ േചരുവ േചർത്തിളക്കി തിളയ്ക്കുമ്പോൾ വേവിച്ച കടലയും ഉപ്പും മല്ലിയിലയും ചേർത്തു നന്നായി യോജിപ്പിക്കണം. നന്നായി തിളച്ചു കുറുകുമ്പോൾ ഛോളെ മസാല ചേർത്തിളക്കി വാങ്ങി ചൂടോടെ വിളമ്പാം.

Chole-masala
Tags:
  • Pachakam