Saturday 14 May 2022 02:46 PM IST : By സ്വന്തം ലേഖകൻ

വൈകുന്നേരത്തെ ചായക്കൊപ്പം സ്വാദേറും ചട്ടിപ്പത്തിരി; ഈസി റെസിപ്പി

polll554dggh തയാറാക്കിയത്: ശില്പ ബി. രാജ്, ഫോട്ടോ: അസീം കൊമാച്ചി. പാചകക്കുറിപ്പുകള്‍ക്കും ഫോട്ടോയ്ക്കു വേണ്ടി വിഭവങ്ങൾ തയാറാക്കിയതിനും കടപ്പാട്: സെഫീറ എന്‍. മലബാറി സ്പെഷാലിറ്റി ഷെഫ് ദ് റാവിസ് കടവ്, കോഴിക്കോട്.

വൈകുന്നേരത്തെ ചായക്കൊപ്പം സ്വാദേറും ചട്ടിപ്പത്തിരി തയാറാക്കാം. എളുപ്പത്തിൽ തയാറാക്കാന്‍ റെസിപ്പി ഇതാ.. 

1. നെയ്യ് – നാലു വലിയ സ്പൂണ്‍

2. കശുവണ്ടിപ്പരിപ്പ് – കാല്‍ കപ്പ്

ഉണക്കമുന്തിരി – കാല്‍ കപ്പ്

3. കസ്കസ് – രണ്ടു വലിയ സ്പൂണ്‍

4. മുട്ട – എട്ട്

പഞ്ചസാര – പാകത്തിന്

ഏലയ്ക്കാപ്പൊടി – അര ചെറിയ സ്പൂണ്‍

പത്തിരിക്ക്

5. മൈദ – 250 ഗ്രാം

നെയ്യ് – ഒരു വലിയ സ്പൂണ്‍

ഉപ്പ് – പാകത്തിന്

പത്തിരി മുക്കാന്‍ 

6. പാല്‍ – അരക്കപ്പ്

മുട്ട – അഞ്ച്

പഞ്ചസാര – പാകത്തിന്

പാകം ചെയ്യുന്ന വിധം

∙ പാനില്‍ നെയ്യ് ചൂടാക്കി കശുവണ്ടിപ്പരിപ്പും ഉണക്കമുന്തിരിയും വറുത്തു മാറ്റി വയ്ക്കുക.

∙ കസ്കസ് ചൂടാക്കി വയ്ക്കണം.

∙ നാലാമത്തെ ചേരുവ നന്നായി യോജിപ്പിച്ചു നെയ്യില്‍ വഴറ്റി ചിക്കിപ്പൊരിച്ചെടുക്കുക. ഇതിലേക്കു കശുവണ്ടിപ്പരിപ്പും ഉണക്കമുന്തിരിയും കസ്കസും ചേര്‍ത്തു വയ്ക്കണം.

∙ അഞ്ചാമത്തെ ചേരുവ പാകത്തിനു വെള്ളം ചേര്‍ത്തു കുഴച്ചു ചപ്പാത്തിമാവിന്റെ പാകത്തിനാക്കുക. 

∙ ഇത് എട്ട് ഉരുളകളാക്കി ചപ്പാത്തി പോലെ പരത്തി ചൂടായ പാനിലിട്ട് ഇരുവശവും അധികം വേവാതെ ചുട്ടെടുക്കണം.

∙ ആറാമത്തെ ചേരുവ യോജിപ്പിച്ചു വയ്ക്കുക.

∙ വശങ്ങളുയര്‍ന്ന അടിവശം പരന്ന ഒരു നോണ്‍സ്റ്റിക്ക് പാനില്‍ നെയ്യൊഴിച്ചു ചുറ്റിക്കണം.

∙ ഒരു ചപ്പാത്തി പാല്‍ മിശ്രിതത്തില്‍ മുക്കിയെടുത്തു പാനില്‍ വയ്ക്കുക. ഇതിനു മുകളില്‍ മുട്ടക്കൂട്ടു വിതറിയ ശേഷം പാല്‍മിശ്രിതത്തില്‍ മുക്കിയ അടുത്ത ചപ്പാത്തി വച്ചു മുട്ടക്കൂട്ടു വിതറണം. 

∙ എല്ലാ ചപ്പാത്തിയും ഇങ്ങനെ വച്ച ശേഷം പാല്‍ മിശ്രിതം മുകളില്‍ ഒഴിച്ച് പാത്രത്തിന്റെ വശങ്ങളിലേക്ക് ഇറങ്ങുന്ന രീതിയില്‍ ചുറ്റിക്കുക.

∙ ഇത് അടച്ചു വച്ചു ചെറുതീയില്‍ 20 മിനിറ്റ് വേവിക്കുക. 

Tags:
  • Pachakam