Tuesday 25 February 2020 06:33 PM IST : By വനിത പാചകം

കൊതിപ്പിക്കാൻ ചൗവ്വരി അപ്പവും റിച്ച് ബീഫ് കറിയും; രണ്ടു കിടിലൻ റെസിപ്പികൾ!

rich-beef-curry555

ചൗവ്വരി അപ്പം

1. ചൗവ്വരി – അരക്കപ്പ് (200 ഗ്രാം)

ഉഴുന്ന് – ഒരു വലിയ സ്പൂണ്‍

2. റവ – രണ്ടു വലിയ സ്പൂൺ

െവള്ളം – അരക്കപ്പ്

3. െചറുചൂടുവെള്ളം – അരക്കപ്പ്

യീസ്റ്റ് – ഒരു ചെറിയ സ്പൂൺ

പഞ്ചസാര – രണ്ടു വലിയ സ്പൂൺ

4. അപ്പംപൊടി – മൂന്നു കപ്പ്

5. േതങ്ങാപ്പാൽ – രണ്ടരക്കപ്പ്

ഉപ്പ് – പാകത്തിന്

പാകം ചെയ്യുന്ന വിധം

∙ ചൗവ്വരിയും ഉഴുന്നും കഴുകിയശേഷം ആേറഴു മണിക്കൂര്‍ വെള്ളത്തിൽ കുതിരാൻ വയ്ക്കുക.

∙ റവയും െവള്ളവും യോജിപ്പിച്ച് അടുപ്പത്തുവച്ചു െചറുതീ യിൽ വച്ചു കുറുക്കിയെടുക്കണം.

∙ അരക്കപ്പ് െചറുചൂടുവെള്ളത്തിൽ യീസ്റ്റും പ‍ഞ്ചസാരയും ചേർത്തു വയ്ക്കുക.

∙ ചൗവ്വരിയും ഉഴുന്നും നന്നായി അരച്ചെടുക്കണം.

∙ ഈ മിശ്രിതം അരിെപ്പാടിയിൽ ചേർക്കുക. ഒപ്പം യീസ്റ്റും റവ കുറുക്കിയതും ചേർത്തു ൈകകൊണ്ടു നന്നായി കുഴച്ചു യോജിപ്പിക്കുക.

∙ ഇതിൽ േതങ്ങാപ്പാലും ചേർത്തിളക്കി രണ്ടു മണിക്കൂർ വയ്ക്കണം.

∙ അപ്പച്ചട്ടി ചൂടാക്കി മാവു േകാരിയൊഴിച്ചു ചുറ്റിച്ചോ, ചു റ്റിക്കാെതയോ അപ്പം ചുട്ടെടുക്കാം.

Chouvary-appam

റിച്ച് ബീഫ് കറി

1. ബീഫ് െചറിയ കഷണങ്ങളാക്കിയത് – അരക്കിേലാ

ൈതര് – അരക്കപ്പ്

2. വറ്റൽമുളക് – 10

മല്ലിപ്പൊടി – ഒരു വലിയ സ്പൂൺ

സവാള – ഒന്ന്

മഞ്ഞൾപ്പൊടി – ഒരു ചെറിയ സ്പൂൺ

േതങ്ങ ചുരണ്ടിയത് – ഒരു വലിയ സ്പൂൺ

കറുവാപ്പട്ട – ഒരു ചെറിയ കഷണം

ഗ്രാമ്പൂ – രണ്ട്

ഏലയ്ക്ക – രണ്ട്

കസ്കസ് – ഒരു ചെറിയ സ്പൂൺ

ജീരകം – ഒരു ചെറിയ സ്പൂൺ

വെളുത്തുള്ളി – ആറ് അല്ലി

കുരുമുളക് – ഒരു വലിയ സ്പൂൺ

ഉപ്പ് – പാകത്തിന്

3. എണ്ണ – മൂന്നു വലിയ സ്പൂണ്‍

4. ചുവന്നുള്ളി അരിഞ്ഞത് – രണ്ടു വലിയ സ്പൂൺ

5. കശുവണ്ടിപ്പരിപ്പ് – 10

േതങ്ങാപ്പാൽ – കാൽ കപ്പ്

പാകം ചെയ്യുന്ന വിധം

∙ ഇറച്ചി കഷണങ്ങളാക്കിയതിൽ ൈതരു പുരട്ടി ഒരു മണിക്കൂർ വയ്ക്കുക.

∙ രണ്ടാമത്തെ ചേരുവ മയത്തിൽ അരച്ചു വയ്ക്കുക.

∙ ഒരു പാനിൽ എണ്ണ ചൂടാക്കി, ചുവന്നുള്ളി അരിഞ്ഞതു ചേർത്തു വഴറ്റിയ ശേഷം അരപ്പും ചേർത്തു വഴറ്റുക.

∙ എണ്ണ തെളിയുമ്പോൾ ഇതിലേക്കു പുരട്ടി വച്ചിരിക്കുന്ന ഇറച്ചി മിശ്രിതം ചേര‍്‍ത്തു നന്നായി വഴറ്റുക. പാകത്തിനു വെള്ളവും ചേർത്തു വേവിക്കുക.

∙ ഇറച്ചി വെന്തശേഷം അഞ്ചാമത്തെ ചേരുവ യോജിപ്പിച്ച് അരച്ചതു ചേർത്തിളക്കി തിളയ്ക്കുമ്പോൾ അടുപ്പിൽ നിന്നു വാങ്ങുക.

rich-beef-curry
Tags:
  • Pachakam