ചിക്കൻ ഫ്രിറ്റേഴ്സ്
1.ചിക്കൻ ബ്രെസ്‌റ്റ് – കാല്‍ കിലോ
2.സവാള – ഒന്ന്, പൊടിയായി അരിഞ്ഞത്
പച്ചമുളക് – രണ്ട്, പൊടിയായി അരിഞ്ഞത്
മല്ലിയില പൊടിയായി അരിഞ്ഞത് – ഒരു വലിയ സ്പൂൺ
ഉപ്പ്, കുരുമുളകുപൊടി – പാകത്തിന്
വറ്റൽമുളക് ചതച്ചത് – ഒരു ചെറിയ സ്പൂൺ
ഗാർലിക് പൗഡർ – ഒരു ചെറിയ സ്പൂൺ
ചിക്കൻ ക്യൂബ് – ഒന്ന്, പൊടിച്ചത്
മയണീസ് – കാൽ കപ്പ്
മൈദ – കാൽ കപ്പ്
ചീസ് ഗ്രേറ്റ് ചെയ്തത് – കാൽ കപ്പ്
മുട്ട – ഒന്ന്
3.എണ്ണ – വറുക്കാൻ ആവശ്യത്തിന്
പാകം ചെയ്യുന്ന വിധം
∙ചിക്കൻ വൃത്തിയാക്കി പൊടിയായി അരിഞ്ഞു വയ്ക്കണം.
∙ഒരു വലിയ ബൗളിൽ ചിക്കൻ കഷണങ്ങളും രണ്ടാമത്തെ ചേരുവയും ചേർത്തു യോജിപ്പിക്കുക.
∙പാനിൽ അൽപം എണ്ണ ചൂടാക്കി ഒരോ വലിയ സ്പൂൺ വീതം ചിക്കൻ മിശ്രിതം കോരി ഒഴിച്ചു സ്പൂൺ കൊണ്ടു മെല്ലേ പരത്തി വറുക്കണം.
∙ഇരുവശവും ഗോൾഡൻ നിറമാകുമ്പോൾ വാങ്ങാം.
∙മയണീസിനൊപ്പം വിളമ്പാം.