Wednesday 11 May 2022 12:26 PM IST : By സ്വന്തം ലേഖകൻ

ക്രീമി ചീസി കുനാഫ, ഇതിന്റെ രുചിയൊന്നു വേറെ തന്നെ!

kunafffaa

കുനാഫ

1.കതൈഫി (കുനാഫ മാവ്) – കാൽ കിലോ

2.വെണ്ണ – മൂന്നു വലിയ സ്പൂൺ ഉരുക്കിയത്

3.പാൽ – ഒരു കപ്പ്

കോൺഫ്‌ളോർ – ഒരു വലിയ സ്പൂൺ

‌ ക്രീം – അരക്കപ്പ്

4.ചീസ് ഗ്രേറ്റ് ചെയ്തത് – ഒരു കപ്പ്

5.പഞ്ചസാര – ഒരു കപ്പ്

6.വെള്ളം – അരക്കപ്പ്

7.നാരങ്ങാനീര് – ഒരു ചെറിയ സ്പൂൺ

8.പിസ്ത നുറുക്കിയത് – അലങ്കരിക്കാൻ

പാകം ചെയ്യുന്ന വിധം

∙അവ്ൻ 1800C ൽ ചൂടാക്കിയിടുക.

∙കുനാഫ മാവ് ഒരു പാത്രത്തിലാക്കി അതിൽ വെണ്ണ ചേർത്തു നന്നായി യോജിപ്പിക്കുക.

∙മൂന്നാമത്തെ ചേരുവ യോജിപ്പിച്ച് അടുപ്പിൽ വച്ചു കുറുക്കുക. ഇത് ഏകദേശം കുറുകിയ ശേഷം അടുപ്പിൽ നിന്നു മാറ്റണം.

∙ബേക്കിങ് പാനിൽ കുനാഫയുടെ മാവിന്റെ പകുതി അമർത്തി വച്ച ശേഷം അതിനു മുകളിൽ പാൽ മിശ്രിതം ഒഴിച്ച് ചീസ് വിതറുക.

∙ഇതിനു മുകളിൽ ബാക്കി മാവ് അമർത്തി വച്ച ശേഷം ചൂടാക്കിയിട്ടിരിക്കുന്ന അവ്നിൽ വച്ച് 20–30 മിനിറ്റ് ബേക്ക് ചെയ്യണം. ഗോൾഡൻ നിറമാകുന്നതാണ് പാകം.

∙പഞ്ചസാര വെള്ളം ചേർത്തു ചെറുതീയിൽ വച്ചു നന്നായി തിളപ്പിച്ച ശേഷം നാരങ്ങാനീര് ചേർക്കുക. ഇത് അഞ്ചു മിനിറ്റ് അടുപ്പിൽ വച്ച് സിറപ്പാക്കി എടുക്കണം.

∙തയാറാക്കിയ കുനാഫയിൽ സിറപ്പ് ഒഴിച്ച് പിസ്ത കൊണ്ട് അലങ്കരിച്ച് വിളമ്പാം.

Tags:
  • Easy Recipes
  • Desserts
  • Pachakam