Saturday 15 January 2022 04:49 PM IST : By സ്വന്തം ലേഖകൻ

ചെമ്മീൻ കൊണ്ടൊരു ഈസി മസാല റെസിപ്പി, ട്രൈ ചെയ്തു നോക്കാൻ മറക്കല്ലേ!

prawn

ഈസി ചെമ്മീൻ മസാല

‌1.ചെമ്മീൻ തൊണ്ടും നാരും കളഞ്ഞത് – അരക്കിലോ

2.ഉപ്പ് – പാകത്തിന്

മഞ്ഞൾപ്പൊടി – അൽപം

3.വെളിച്ചെണ്ണ – അഞ്ചു വലിയ സ്പൂൺ

4.സവാള – മൂന്ന്, പൊടിയായി അരിഞ്ഞത്

5.കറിവേപ്പില – ഒരു തണ്ട്

6.വെളുത്തുള്ളി – 10 അല്ലി, പൊടിയായി അരിഞ്ഞത്

7.മഞ്ഞൾപ്പൊടി – ഒരു ചെറിയ സ്പൂൺ

മുളകുപൊടി – ഒരു വലിയ സ്പൂൺ

മല്ലിപ്പൊടി – അര വലിയ സ്പൂൺ

8.തക്കാളി – രണ്ട്, പൊടിയായി അരിഞ്ഞത്

9.കട്ടിത്തേങ്ങാപ്പാൽ – ഒരു കപ്പ്

10.മല്ലിയില പൊടിയായി അരിഞ്ഞത് – രണ്ടു വലിയ സ്പൂൺ

പാകം ചെയ്യുന്ന വിധം

∙ചെമ്മീൻ കഴുകി വൃത്തിയാക്കി ഉപ്പും മഞ്ഞൾപ്പൊടിയും പുരട്ടി അൽപ സമയം വയ്ക്കുക. ഇതു വേവിച്ചു വെള്ളം വറ്റിച്ചെടുക്കണം.

∙ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കി സവാള നന്നായി വഴറ്റുക. ഇതിൽ കറിവേപ്പിലയും വെളുത്തുള്ളിയും ചേർത്തു വഴറ്റി മൂത്തമണം വരുമ്പോൾ ചെറുതീയിലാക്കി ഏഴാമത്തെ ചേരുവ ചേർത്തു വഴറ്റണം.

∙ഇതിൽ തക്കാളി ചേർത്തു വഴറ്റി നന്നായി വാടുമ്പോൾ ചെമ്മീൻ ചേർത്ത് അൽപം സമയം‍ ചെറുതീയിൽ വഴറ്റുക.

∙കട്ടിത്തേങ്ങാപ്പാൽ ചേർത്തു തിളച്ചു തുടങ്ങുമ്പോൾ മല്ലിയില വിതറി വാങ്ങാം.



Tags:
  • Lunch Recipes
  • Easy Recipes
  • Pachakam
  • Non-Vegertarian Recipes