Wednesday 18 September 2024 03:38 PM IST : By അമ്മു മാത്യു

ചെറുപയർപരിപ്പ് കൊണ്ടൊരു ഹെല്‍ത്തി ദോശ; അസാധ്യ രുചിയില്‍ ബ്രേക്ഫാസ്റ്റ്, റെസിപ്പി

cherupayar-paripu-dosa ഫോട്ടോ: വിഷ്ണു നാരായണൻ. ഫോട്ടോയ്ക്കു വേണ്ടി വിഭവങ്ങള്‍ തയാറാക്കിയത്: വിഷ്ണു എ.സി., സിഡിപി, ക്രൗൺ പ്ലാസ, കൊച്ചി

1. ചെറുപയർപരിപ്പ് – മൂന്നു കപ്പ്

2. അരിപ്പൊടി – ഒരു കപ്പ്

3. ജീരകംപൊടി – ഒരു ചെറിയ സ്പൂൺ

കായംപൊടി – അര ചെറിയ സ്പൂൺ

മഞ്ഞൾപ്പൊടി – ഒരു നുള്ള്

ഉപ്പ് – പാകത്തിന്

4. ബേക്കിങ് സോഡ – ഒരു നുള്ള്

പാകം ചെയ്യുന്ന വിധം

∙ ചെറുപയർപരിപ്പു കഴുകി രണ്ടു മണിക്കൂര്‍ കുതിർത്ത ശേഷം മയത്തിൽ അരയ്ക്കുക.

∙ ഇതിലേക്ക് അരിപ്പൊടി ചേർത്തു നന്നായി അടിച്ചു യോജിപ്പിച്ചു രണ്ടു മണിക്കൂർ വയ്ക്കണം.

∙ ഇതിലേക്കു മൂന്നാമത്തെ ചേരുവ ചേർത്തു നന്നായി ഇളക്കി യോജിപ്പിക്കുക.

∙ ഇതിൽ ബേക്കിങ് സോഡ ചേർത്തു നന്നായി അടിച്ചു യോജിപ്പിച്ച ശേഷം അൽപം വെള്ളം കൂടി ചേർത്തു മാവു നേർപ്പിക്കണം.

∙ തവ ചൂടാക്കി മാവു കോരിയൊഴിച്ചു കനം കുറച്ചു പരത്തി, കരുകരുപ്പായി ദോശ ചുട്ടെടുക്കണം.

∙ സാമ്പാറിനോ ച്ടനിക്കോ ചട്നിപ്പൊടിക്കൊപ്പമോ വിളമ്പാം.

Tags:
  • Pachakam