Thursday 22 August 2019 02:47 PM IST : By സ്വന്തം ലേഖകൻ

ചെറുപയർ പായസം കഴിക്കാം! രുചിക്കൊപ്പം ആരോഗ്യവും ഉറപ്പ്

cherupayar-payasam8888899

1. തേങ്ങാക്കൊത്ത് – 250 ഗ്രാം

2. ഏലയ്ക്ക – മൂന്ന്

3. വെള്ളം – 400 മില്ലി ലീറ്റർ

4. ചെറുപയർ പരിപ്പ് – 70 ഗ്രാം

5. ശർക്കര – 50 ഗ്രാം

6. നെയ്യ് – ഒരു വലിയ സ്പൂൺ

7. കശുവണ്ടിപ്പരിപ്പ്, ഉണക്കമുന്തിരി – പാകത്തിന്

8. ഉപ്പ് – ഒരു നുള്ള്

പാകം ചെയ്യുന്ന വിധം

ബോഷ് ട്രൂമിക്സ് പ്രോ മിക്സർ ആൻഡ് ഗ്രൈൻഡറിന്റെ ബ്ലെൻഡർ ജാറിനുള്ളിൽ മാക്സ്ജ്യൂസ് എക്സ്ട്രാക്ടർ ഘടിപ്പിക്കുക. ബ്ലെൻഡർ ജാറിലേക്ക് തേങ്ങാക്കൊത്തും ഏലയ്ക്കയും 250 മില്ലി ലീറ്റർ വെള്ളവും ചേർത്ത് ബോഷ് ട്രൂമിക്സ് പ്രോ മിക്സർ ആൻഡ് ഗ്രൈൻഡറിൽ 15 സെക്കൻഡ് അരയ്ക്കുക. 

bosch-new-image

∙ അതിനുശേഷം മിക്സർ ഓടിക്കൊണ്ടിരിക്കുമ്പോൾ തന്നെ ലിഡ് സ്റ്റോപ്പർ തുറന്നു 100 മില്ലിലീറ്റർ വെള്ളം ഒഴിച്ച് സ്പീഡ് 2ൽ വീണ്ടും 15 സെക്കൻഡ് അരയ്ക്കുക. ബാക്കി 50 മില്ലി ലീറ്റർ വെള്ളം കൂടി ചേർത്ത് സ്പീഡ് 3ൽ 15 സെക്കൻഡ് അരയ്ക്കുക. ജാർ തുറന്ന് ഒന്നിളക്കിയശേഷം സ്പീഡ് 1, 2, 3 എന്നീ ക്രമത്തിൽ 5, 5, 10 സെക്കൻഡ് വീതം അരയ്ക്കുക. തേങ്ങാപ്പാൽ മാറ്റി വയ്ക്കുക.

∙ ചുവടു കട്ടിയുള്ള പാത്രത്തിൽ അൽപം നെയ്യൊഴിച്ച് ചെറുപയർ പരിപ്പ് ചൂടാക്കുക. ഗോൾഡൻ ബ്രൗൺ നിറമാകണം.

∙ ഈ ചെറുപയർ പരിപ്പ് പ്രഷർ കുക്കറിലാക്കി ഒരു കപ്പ് വെള്ളമൊഴിച്ച് വേവിക്കുക. വെന്തുടഞ്ഞു പോകരുത്.

∙ ചുവടുകട്ടിയുള്ള പാത്രത്തിൽ ശരക്കര പാനിയാക്കുക. ഇതിലേക്കു വേവിച്ച പരിപ്പു ചേർത്തു തിളപ്പിക്കുക.

∙ നന്നായി തിളച്ചു വരുമ്പോൾ തേങ്ങാപ്പാൽ ചേർത്തു കൊടുക്കുക. ആവശ്യമെങ്കിൽ 50 മില്ലിലീറ്റർ വെള്ളം ചേർത്ത് അയവു പാകപ്പെടുത്താം.

∙ തുടരെയിളക്കി ചൂടാക്കിയ ശേഷം അടുപ്പില്‍ നിന്നു വാങ്ങാം. തേങ്ങാപ്പാല്‍ ചേർത്തശേഷം തിളപ്പിക്കരുത്.

∙ ഒരു പാനിൽ നെയ്യ് ചൂടാക്കി കശുവണ്ടിപ്പരിപ്പും ഉണക്കമുന്തിരിയും വറുത്തുകോരി പായസത്തിൽ ചേർത്തിളക്കുക. ഒരു നുള്ള് ഉപ്പും ചേർക്കാം. ചൂടോടെയോ തണുപ്പിച്ചോ വിളമ്പാം.