Saturday 12 June 2021 03:59 PM IST : By ബീന മാത്യു

ചിക്കൻ ചീസ് തക്കാളി പിരളൻ; നാവിൽ കപ്പലോടിക്കും രുചി

Chicken-chease-thakali-pir ഫോട്ടോ : സരുൺ മാത്യു. ഫോട്ടോയ്ക്കു വേണ്ടി വിഭവങ്ങൾ തയാറാക്കിയത്: പി. കെ. രഘുനാഥ്, ജോസ് മാത്യു, മലയാള മനോരമ, കൊച്ചി.

1. ചിക്കൻ – ഒരു കിലോ

2. ഉപ്പ്, കുരുമുളകുപൊടി – പാകത്തിന്

3. തക്കാളി – നാല്

4. എണ്ണ – മൂന്നു വലിയ സ്പൂൺ

5. സവാള – മൂന്ന്, കഷണങ്ങളാക്കിയത്

6. മുളകുപൊടി – അര വലിയ സ്പൂൺ

മഞ്ഞൾപ്പൊടി – ഒരു നുള്ള്

പച്ചമുളക് – 10, പിളര്‍ന്നത്

7. ചീസ് – ഒരു ക്യൂബ്

മല്ലിയില അരിഞ്ഞത് – ഒരു വലിയ സ്പൂൺ

പാകം െചയ്യുന്ന വിധം

∙ ചിക്കൻ വൃത്തിയാക്കി കഷണങ്ങളാക്കി ഉപ്പും കുരുമുളകുപൊടിയും പുരട്ടി കുറച്ചു സമയം വയ്ക്കുക.

∙ തക്കാളി തിളച്ച വെള്ളത്തിലിട്ടെടുത്തു തൊലി കളഞ്ഞ ശേഷം മിക്സിയിൽ അടിച്ച് അരിച്ചെടുക്കണം.

∙ എണ്ണ ചൂടാക്കി സവാള വഴറ്റിയ ശേഷം തക്കാളി അരച്ചതു ചേർത്തു നന്നായി ഇളക്കുക.

∙ നന്നായി തിളയ്ക്കുമ്പോൾ ഇതിലേക്ക് ആറാമത്തെ ചേരുവ ചേർത്തിളക്കുക. 

∙ മസാല മൂത്ത മണം വരുമ്പോൾ പുരട്ടി വച്ചിരിക്കുന്ന ചിക്കൻ ചേർത്തു ചെറുതീയിൽ വേവിക്കുക.

∙ നന്നായി വെന്ത ശേഷം ഉപ്പു പാകത്തിനാക്കി വാങ്ങി വിളമ്പാനുള്ള പ്ലേറ്റിലാക്കുക.

∙ മുകളിൽ ചീസ് ഗ്രേറ്റ് ചെയ്തതും  മല്ലിയില അരിഞ്ഞതും വിതറി വിളമ്പാം.

Tags:
  • Pachakam