Monday 24 June 2024 12:04 PM IST : By സ്വന്തം ലേഖകൻ

ചിക്കൻ കോൺ സൂപ്പ്, കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടും രുചി!

chickn cornsooop

ചിക്കൻ കോൺ സൂപ്പ്

1.വെള്ളം – രണ്ടു ലിറ്റർ

2.ചിക്കന്‍ – അരക്കിലോ

സവാള – ഒന്ന്, അരിഞ്ഞത്

പച്ചമുളക് – മൂന്ന്

വെളുത്തുള്ളി – നാല് അല്ലി

കാരറ്റ് – ഒരു ചെറുത്, കഷണങ്ങളാക്കിയത്

ഇഞ്ചി – ഒരിഞ്ചു കഷണം

ചിക്കൻ ക്യൂബ് – രണ്ട്

സോയ സോസ് – ആറു വലിയ സ്പൂൺ

വിനാഗിരി – രണ്ടു വലിയ സ്പൂൺ

നാരങ്ങാനീര് – രണ്ടു വലിയ സ്പൂൺ

ചില്ലി സോസ് – നാലു വലിയ സ്പൂൺ

കുരുമുളകുപൊടി – ഒരു ചെറിയ സ്പൂൺ

ബ്രൺ ഷുഗർ – ഒരു ചെറിയ സ്പൂൺ

ഉപ്പ് – പാകത്തിന്

3.കോൺ വേവിച്ചത് – ഒരു കപ്പ്

4.കോൺഫ്‌ളോർ – അഞ്ചു വലിയ സ്പൂൺ

വെള്ളം – ഒരുകപ്പ്

5.മുട്ട – ഒന്ന്, അടിച്ചത്

പാകം ചെയ്യുന്ന വിധം

∙ഒരു വലിയ പാത്രത്തിൽ വെള്ളം തിളപ്പിക്കണം.

∙ഇതിലോക്കു രണ്ടാമത്തെ ചേരുവ ചേർത്തു വേവിച്ചു തണുക്കുമ്പോൾ അരിച്ചെടുക്കണം.

∙ചിക്കൻ കഷണങ്ങൾ കൈകൊണ്ടു ചെറിയ കഷണങ്ങളാക്കി വയ്ക്കുക.

∙ഇഞ്ചി മാറ്റി ബാക്കി കഷണങ്ങൾ നന്നായി അരച്ചു വയ്ക്കണം.

∙അരക്കപ്പ് കോൺ മാറ്റി ബാക്കി അരച്ചു സൂപ്പിൽ ചേർ‌ക്കണം.

∙ചിക്കൻ കഷണങ്ങളും, കാരറ്റ് സവാള മിശ്രിതവും കോണും സൂപ്പിൽ ചേർത്തു തിളപ്പിക്കണം.

∙കോൺഫ്‌ളോർ വെള്ളത്തിൽ കലക്കി സൂപ്പിൽ ചേർക്കുക.

∙കുറുകി വരുമ്പോൾ മുട്ട അടിച്ചതും ചേർത്തിളക്കി വിളമ്പാം.

Tags:
  • Dinner Recipes
  • Easy Recipes
  • Pachakam
  • Non-Vegertarian Recipes