Monday 12 August 2024 02:39 PM IST

കല്ല്യാണ വിരുന്നുകളിൽ വിളമ്പും രുചിയൂറും ചിക്കൻ ഫ്രൈ തയാറാക്കിയാലോ, ഈസി റെസിപ്പി ഇതാ!

Silpa B. Raj

chicken fryyyyy

ചിക്കൻ ഫ്രൈ

1.ചിക്കൻ – ഒരു കിലോ

2.കശ്മീരി മുളകുപൊടി – രണ്ടു വലിയ സ്പൂൺ

മുളകുപൊടി – ഒരു വലിയ സ്പൂൺ

ഇഞ്ചി, അരച്ചത് – ഒരു ചെറിയ സ്പൂൺ

വെളുത്തുള്ളി, അരച്ചത് – ഒരു ചെറിയ സ്പൂൺ

ഗരംമസാലപൊടി – ഒരു ചെറിയ സ്പൂൺ

മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ

വെളിച്ചെണ്ണ – രണ്ടു വലിയ സ്പൂൺ

മുട്ട – ഒന്ന്

ഓറഞ്ച് ഫൂഡ് കളർ – അൽപം

ഉപ്പ് – പാകത്തിന്

3.കോൺഫ്‌ളോർ – 4 വലിയ സ്പൂൺ

4.വെളിച്ചെണ്ണ – വറുക്കാൻ ആവശ്യത്തിന്

5.കറിവേപ്പില – ഒരു തണ്ട്

6.പച്ചമുളക് – മൂന്ന് – നാല്, നീളത്തിൽ അരിഞ്ഞത്

പാകം ചെയ്യുന്ന വിധം

∙ചിക്കൻ വൃത്തിയാക്കി ചെറിയ കഷണങ്ങളാക്കി വയ്ക്കുക.

∙ഒരു വലിയ ബൗളിൽ ചിക്കൻ കഷണങ്ങളും രണ്ടാമത്തെ ചേരുവയും ചേർത്തു യോജിപ്പിച്ച് രണ്ടു മണിക്കൂർ മാറ്റി വയ്ക്കുക.

∙ഇതിലേക്കു കോൺഫ്‌ളോറും ചേർത്തു യോജിപ്പിച്ച് അരമണിക്കൂർ വയ്ക്കണം.

∙വെളിച്ചെണ്ണ ചൂടാക്കി കറിവേപ്പില വറുത്തു കോരുക.

∙ഇതേ എണ്ണയിൽ ചിക്കൻ കഷണങ്ങൾ ചേർത്തു വറുത്തു കോരുക.

∙പച്ചമുളകും വറത്തു കോരണം.

∙ചിക്കന്‍ കഷണങ്ങൾക്കൊപ്പം വറുത്ത കറിവേപ്പിലയും പച്ചമുളകും ചേർത്തു വിളമ്പാം‌.

Tags:
  • Lunch Recipes
  • Easy Recipes
  • Pachakam
  • Non-Vegertarian Recipes