Saturday 20 October 2018 04:46 PM IST : By സ്വന്തം ലേഖകൻ

ആർക്കും തയാറാക്കാം ചിക്കൻ ഫ്രൈ; സിമ്പിൾ റെസിപ്പി ഇതാ

_C1R3223

1. ചിക്കൻ കഷണങ്ങളാക്കിയത് – ഒരു കിലോ

2. സവാള – രണ്ട്, അരച്ചത്

തക്കാളി – രണ്ട്, പൊടിയായി അരിഞ്ഞത്

മുളകുപൊടി – ഒന്നര വലിയ സ്പൂൺ

മല്ലിപ്പൊടി – രണ്ടു വലിയ സ്പൂൺ

മഞ്ഞൾപ്പൊടി – അര െചറിയ സ്പൂൺ

3. കുരുമുളക് – ഒരു വലിയ സ്പൂൺ

ജീരകം – ഒരു െചറിയ സ്പൂൺ

കറുവാപ്പട്ട – ഒരിഞ്ചു കഷണം

ഗ്രാമ്പൂ – എട്ട്

ഇഞ്ചി – ഒരിഞ്ചു കഷണം

വെളുത്തുള്ളി – എട്ട് അല്ലി

4. വൈറ്റ് വിനിഗർ – ഒരു വലിയ സ്പൂൺ

ഉപ്പ് – പാകത്തിന്

5. ഉരുളക്കിഴങ്ങ് – രണ്ട്, ചതുരക്കഷണങ്ങളാക്കിയത്

6. എണ്ണ – പാകത്തിന്

പാകം െചയ്യുന്ന വിധം

∙ ചിക്കൻ വൃത്തിയാക്കിയതിൽ രണ്ടാമത്തെ േചരുവ പുരട്ടി വയ്ക്കണം.

∙ മൂന്നാമത്തെ േചരുവ ഉപ്പും വിനാഗിരിയും ചേർത്തരച്ചു ചിക്കനിൽ ചേർത്തു വേവിക്കുക.

∙ ചിക്കൻ മുക്കാൽ വേവാകുമ്പോൾ ഉരുളക്കിഴങ്ങു കഷണങ്ങളാക്കിയതും ചേർത്തു നന്നായി വരട്ടിയെടുക്കണം.

∙ എണ്ണ ചൂടാക്കി വേവിച്ച ചിക്കൻ ചേർത്തു ബ്രൗൺ നിറത്തിൽ മെല്ലേ വറുത്തെടുക്കണം.