Thursday 13 August 2020 01:53 PM IST : By തയാറാക്കിയത്: മെർലി എം. എൽദോ

വേണ്ടത് സ്റ്റൂവിന്റെ പാകം, സ്വാദേറിയ ‘ചിക്കൻ ഹലീം’ തയാറാക്കാം

chikn-haleem-new ഫോട്ടോ: ഫിസ പർവീൺ, പാചകക്കുറിപ്പുകൾക്കു കടപ്പാട്: നജീന റഷീദ്, തിരുവനന്തപുരം

1. ചിക്കൻ എല്ലില്ലാതെ ചെറിയ കഷണങ്ങളാക്കിയത് – 200 ഗ്രാം

2. കുരുമുളകുപൊടി – അര ചെറിയ സ്പൂൺ

ജീരകം വറുത്തുപൊടിച്ചത് – അര ചെറിയ സ്പൂൺ

തൈര് – അര ചെറിയ സ്പൂൺ

ഉപ്പ് – പാകത്തിന്

3. വെള്ളം – അര ലീറ്റർ

4. എണ്ണ – രണ്ടു വലിയ സ്പൂൺ.          

5. സൂചി ഗോതമ്പ് വേവിച്ചത് – അരക്കപ്പ്

ഉഴുന്നുപരിപ്പ് വറുത്തു പൊടിച്ചത് – രണ്ടു വലിയ സ്പൂൺ

ചെറുപയർപരിപ്പ് വറുത്തു പൊടിച്ചത് – രണ്ടു വലിയ സ്പൂൺ

സവാള – രണ്ട്, പൊടിയായി അരിഞ്ഞത്

കറുവാപ്പട്ട, ഗ്രാമ്പൂ, ഏലയ്ക്ക, കുരുമുളക് – കാൽ ചെറിയ സ്പൂൺ വീതം

ജാതിപത്രി അരിഞ്ഞത് – ഒരു ചെറിയ സ്പൂൺ

സാജീരകം – കാൽ ചെറിയ സ്പൂൺ

ഉപ്പ് – പാകത്തിന്

വെള്ളം – ഒരു കപ്പ്

പച്ചമല്ലി – അര ചെറിയ സ്പൂൺ

ഗരംമസാലപ്പൊടി – അര ചെറിയ സ്പൂൺ

6. മല്ലിയില – രണ്ടു വലിയ സ്പൂൺ

പുതിനയില – രണ്ടു വലിയ സ്പൂൺ

നാരങ്ങാനീര് – ഒരു ചെറിയ സ്പൂൺ

വെണ്ണ – രണ്ടു ചെറിയ സ്പൂൺ

സവാള – രണ്ട്, അരിഞ്ഞു വറുത്തത് 

കശുവണ്ടിപ്പരിപ്പ് – മൂന്നു വലിയ സ്പൂൺ

പാകം ചെയ്യുന്ന വിധം

∙ ചിക്കനില്‍ രണ്ടാമത്തെ ചേരുവ യോജിപ്പിച്ച് അരമണിക്കൂർ ഫ്രിഡ്ജിൽ വയ്ക്കുക. പിന്നീട് വെള്ളം ചേർത്തു നന്നായി വേവിക്കണം. വെന്ത ചിക്കൻ ഉടച്ചു മാറ്റിവയ്ക്കുക.  

∙ പാനിൽ എണ്ണ ചൂടാക്കി അഞ്ചാമത്തെ ചേരുവ ചേർത്തു ചെറുതീയിൽ അഞ്ചു മിനിറ്റ് വേവിക്കുക. ഇതിൽ ചിക്കന്‍ ചേർത്തിളക്കണം. 

∙ നന്നായി തിളപ്പിച്ച ശേഷം ചെറുതീയിലാക്കി ആറാമത്തെ ചേരുവ ചേർക്കുക. ആവശ്യമെങ്കിൽ അൽപം ചൂടുവെളളം ചേർക്കാം. സ്റ്റൂവിന്റെ പാകം ആണ് ചിക്കൻ ഹലീമിന് വേണ്ടത്. ചൂടോടെ വിളമ്പാം.

Tags:
  • Pachakam