Saturday 08 August 2020 03:40 PM IST : By തയാറാക്കിയത്: മെർലി എം. എൽദോ

ഇത് ചിക്കൻ കച്ചോരി; ഒരു രക്ഷയുമില്ല, അസാധ്യ രുചി! റെസിപ്പി ഇതാ...

chickn-kachori ഫോട്ടോ: ഫിസ പർവീൺ, പാചകക്കുറിപ്പുകൾക്കു കടപ്പാട്: നജീന റഷീദ്, തിരുവനന്തപുരം

1. എണ്ണ – മൂന്നു വലിയ സ്പൂൺ

2. സവാള – ഒന്ന്, പൊടിയായി അരിഞ്ഞത്

പച്ചമുളക് – രണ്ട് പൊടിയായി അരിഞ്ഞത്

ഇഞ്ചി–വെളുത്തുള്ളി ചതച്ചത് – രണ്ടു വലിയ സ്പൂൺ

തക്കാളി – ഒന്ന്, പൊടിയായി അരിഞ്ഞത് 

3. മുളകുപൊടി – ഒരു വലിയ സ്പൂൺ

മല്ലിപ്പൊടി – ഒരു ചെറിയ സ്പൂൺ

മഞ്ഞൾപ്പൊടി – കാൽ ചെറിയ സ്പൂൺ

കുരുമുളകുപൊടി – അര ചെറിയ സ്പൂൺ

പെരുംജീരകംപൊടി – അര ചെറിയ സ്പൂൺ

ഗരംമസാലപ്പൊടി – കാൽ ചെറിയ സ്പൂൺ

മല്ലിയില, പുതിനയില – ഒരു വലിയ സ്പൂൺ

ഉപ്പ് – പാകത്തിന്

4. ചിക്കൻ -  ഒരു കപ്പ്, വേവിച്ചു പിച്ചിക്കീറിയത്

5. മൈദ – രണ്ടു കപ്പ്

റവ – രണ്ടു വലിയ സ്പൂൺ

പഞ്ചസാര – അര ചെറിയ സ്പൂൺ

നെയ്യ് – ഒരു വലിയ സ്പൂൺ

ഉപ്പ് – പാകത്തിന്

6. വെള്ളം –  പാകത്തിന്

എണ്ണ – അര ചെറിയ സ്പൂൺ

7. എണ്ണ – വറുക്കാൻ ആവശ്യത്തിന്

പാകം െചയ്യുന്ന വിധം

∙ ചുവടുകട്ടിയുള്ള ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കി രണ്ടാമത്തെ ചേരുവ നന്നായി വഴറ്റുക.

∙ ഇതിലേക്കു മൂന്നാമത്തെ ചേരുവ യഥാക്രമം ചേർത്തു ചെറുതീയിൽ വഴറ്റി ചിക്കൻ ചേർത്തിളക്കുക. കാൽ കപ്പ് വെള്ളവും ചേർത്ത് അടച്ചു വച്ചു ചെറുതീയില്‍ നന്നായി വേവിക്കണം. വെള്ളം വറ്റി ചിക്കനില്‍ മസാല നന്നായി പി ടിക്കണം. ഇതാണു ഫില്ലിങ്.

∙ അഞ്ചാമത്തെ ചേരുവ നന്നായി യോജിപ്പിക്കുക. ഇതിലേക്ക് എണ്ണയും പാകത്തിനു വെള്ളവും ചേർത്തു ചപ്പാത്തിപ്പരുവ ത്തിൽ കുഴച്ചു15 മിനിറ്റ് വയ്ക്കുക. 

∙ ഇതു ചെറിയ പൂരിയുടെ വലുപ്പത്തിൽ പരത്തിയെടുക്കുക. ഒരേ വലുപ്പത്തിൽ വേണം പരത്താൻ.

∙ പരത്തി വച്ച പൂരിയുടെ നടുവിൽ ഒരു ചെറിയ സ്പൂൺ ഫില്ലിങ് വച്ചു നിരത്തുക. ഇതിനു മുകളിൽ മറ്റൊരു പൂരി വ ച്ചു കൈകൊണ്ടോ ഫോർക്കു കൊണ്ടോ ചുറ്റും അമർത്തി ഒട്ടിക്കുക.

∙ പാനിൽ  എണ്ണ ചൂടാക്കി ഓരോന്നായി ബ്രൗൺ നിറമാകും വരെ തിരിച്ചും മറിച്ചുമിട്ടു വറുത്തുകോരാം.

Tags:
  • Pachakam