Monday 10 January 2022 02:46 PM IST : By സ്വന്തം ലേഖകൻ

നിധിപോലൊരു ചിക്കൻ കിഴി, വിരുന്നുകാർക്കു നൽകാൻ കിടിലൻ റെസിപ്പി!

chikizhi

ചിക്കൻ കിഴി

1.ചിക്കൻ – ഒരു കിലോ, കഷണങ്ങളാക്കിയത്

2.കുരുമുളകുപൊടി – ഒരു ചെറിയ സ്പൂൺ

മുളകുപൊടി – ഒരു ചെറിയ സ്പൂൺ

മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ

നാരങ്ങാനീര് – ഒരു വലിയ സ്പൂൺ

ഉപ്പ് – പാകത്തിന്

3.വെളിച്ചെണ്ണ – പാകത്തിന്

4.സവാള – രണ്ട്, അരിഞ്ഞത്

തക്കാളി – ഒന്ന്, അരിഞ്ഞത്

ഇഞ്ചി–വെളുത്തുള്ളി പേസ്‌റ്റ് – ഒരു വലിയ സ്പൂൺ

പച്ചമുളക് – മൂന്ന്, അരിഞ്ഞത്

കറിവേപ്പില – അൽപം

5.മല്ലിപ്പൊടി – അര വലിയ സ്പൂൺ

മുളകുപൊടി – ഒരു വലിയ സ്പൂൺ

ഗരംമസാലപ്പൊടി – അര ചെറിയ സ്പൂൺ

കുരുമുളകുപൊടി – ഒരു ചെറിയ സ്പൂൺ

6.തേങ്ങാക്കൊത്ത് – കാൽ കപ്പ്

7.കറിവേപ്പില – പാകത്തിന്

പാകം ചെയ്യുന്ന വിധം

∙ചിക്കൻ കഴുകി വൃത്തിയാക്കി രണ്ടാമത്തെ ചേരുവ ചേർത്തു പുരട്ടി വയ്ക്കുക.

∙പാനിൽ എണ്ണ ചൂടാക്കി നാലാമത്തെ ചേരുവ വഴറ്റണം. ഇതിലേക്ക് അഞ്ചാമത്തെ ചേരുവ ചേർത്തു നന്നായി വഴറ്റുക.

∙ഇതിൽ ചിക്കൻ ചേർത്തിളക്കുക. മസാല നന്നായി പിടിക്കുമ്പോൾ എട്ടു മിനിറ്റ് അടച്ചു വച്ചു വേവിക്കണം

∙ഇതിൽ തേങ്ങാക്കൊത്തു ചേർത്തു വെള്ളം നന്നായി വറ്റിച്ചെടുക്കണം.

∙ഇതിലേക്കു കറിവേപ്പില ചേർ‌ത്തു വാങ്ങാം.

∙രണ്ടു വലിയ വാഴയില വാട്ടിയ ശേഷം അതിനു നടുവിൽ ചിക്കൻ മിശ്രിതം വയ്ക്കുക.

∙ഇതു കിഴി പോലെ കെട്ടി 10 മിനിറ്റ് ആവിയിൽ വേവിച്ചെടുക്കാം.



Tags:
  • Lunch Recipes
  • Dinner Recipes
  • Pachakam
  • Non-Vegertarian Recipes