Saturday 14 May 2022 02:32 PM IST : By സ്വന്തം ലേഖകൻ

വയറു നിറയ്ക്കാന്‍ കണ്ണുപത്തിരിയും ചിക്കന്‍ നിറച്ചതും, കൊതിപ്പിക്കുന്ന രുചിയില്‍; ഈസി റെസിപ്പി

kannupathiri-kozhi-niracchathu തയാറാക്കിയത്: ശില്പ ബി. രാജ്, ഫോട്ടോ: അസീം കൊമാച്ചി. പാചകക്കുറിപ്പുകള്‍ക്കും ഫോട്ടോയ്ക്കു വേണ്ടി വിഭവങ്ങൾ തയാറാക്കിയതിനും കടപ്പാട്: സെഫീറ എന്‍. മലബാറി സ്പെഷാലിറ്റി ഷെഫ് ദ് റാവിസ് കടവ് കോഴിക്കോട്.

ഡിന്നറിനു കൊതിപ്പിക്കുന്ന രുചിയില്‍ കണ്ണുപത്തിരിയും ചിക്കന്‍ നിറച്ചതും തയാറാക്കിയാലോ? ഈസി റെസിപ്പി ഇതാ.. 

കണ്ണുപത്തിരി

1. മൈദ, ഗോതമ്പുപൊടി – ഒരു കപ്പ് വീതം

നെയ്യ് – ഒരു വലിയ സ്പൂണ്‍

ഉപ്പ് – പാകത്തിന്

2. വെള്ളം – പാകത്തിന്

3. നെയ്യ് – പാകത്തിന്

4. എണ്ണ – വറുക്കാനാവശ്യത്തിന്

പാകം ചെയ്യുന്ന വിധം

∙ ഒന്നാമത്തെ ചേരുവ യോജിപ്പിച്ചു പാകത്തിനു വെള്ളം ചേര്‍ത്തു ചപ്പാത്തിമാവിന്റെ പരുവത്തില്‍ കുഴയ്ക്കുക.

∙ അരമണിക്കൂറിനു ശേഷം ഉരുളകളാക്കി ചപ്പാത്തിയുടെ വലുപ്പത്തില്‍ പരത്തണം. ഇതിനു മുകളില്‍ അല്‍പം നെയ്യ് പുരട്ടി നാലു വശങ്ങളും നടുവിലേക്കു മടക്കുക. 

∙ ഇതു കൈ കൊണ്ടു മെല്ലേ ഒന്നു പരത്തിയ ശേഷം അല്‍പം നെയ്യ് തൂവി നാലു കോണും ഒരുമിച്ചു നടുവിലേക്കു വച്ച് അമര്‍ത്തണം. ഇതു നാലു കണ്ണു പോലെ വരും.

∙ വീണ്ടും പരത്തി ചൂടായ എണ്ണയില്‍ തിരിച്ചും മറിച്ചുമിട്ടു വറുത്തെടുക്കാം.

ചിക്കന്‍ നിറച്ചത്

1. ചിക്കന്‍ – ഒരു ഇടത്തരം

2. കശ്മീരിമുളകുപൊടി – ഒരു വലിയ സ്പൂണ്‍

മഞ്ഞള്‍പ്പൊടി – അര ചെറിയ സ്പൂണ്‍

ഉപ്പ് – പാകത്തിന്

3. ചുവന്നുള്ളി – 10

ഇഞ്ചി – ഒരു കഷണം

വെളുത്തുള്ളി – 10 അല്ലി

മഞ്ഞള്‍പ്പൊടി – അര ചെറിയ സ്പൂണ്‍

കശ്മീരി മുളകുപൊടി – രണ്ടു വലിയ സ്പൂണ്‍

ഗരംമസാലപ്പൊടി – അര ചെറിയ സ്പൂണ്‍

നാരങ്ങാനീര് – ഒരു നാരങ്ങയുടേത്

4. എണ്ണ – പാകത്തിന്

5. സവാള – രണ്ട്, അരിഞ്ഞത്

പച്ചമുളക് – മൂന്ന്, അരിഞ്ഞത്

ഇഞ്ചി – വെളുത്തുള്ളി പേസ്റ്റ് – ഒരു വലിയ സ്പൂണ്‍

6. കറിവേപ്പില – പാകത്തിന്

മല്ലിയില – പാകത്തിന്

മുളകുപൊടി – അര ചെറിയ സ്പൂണ്‍

മഞ്ഞള്‍പ്പൊടി – കാല്‍ ചെറിയ സ്പൂണ്‍

മല്ലിപ്പൊടി – കാല്‍ ചെറിയ സ്പൂണ്‍

ഗരംമസാലപ്പൊടി – കാല്‍ ചെറിയ സ്പൂണ്‍

7. മുട്ട – ഒന്ന്, പുഴുങ്ങിയത്

8. എണ്ണ – പാകത്തിന്

പാകം ചെയ്യുന്ന വിധം

∙ ചിക്കന്‍ മുഴുവനോടെ കഴുകി വൃത്തിയാക്കി നന്നായി വരഞ്ഞെടുക്കണം.

∙ ചിക്കനില്‍ രണ്ടാമത്തെ ചേരുവ നന്നായി തേച്ചു പിടിപ്പിച്ച ശേഷം ചിക്കന്‍ ലെഗ്സും വിങ്സും ചിക്കന്റെ നെഞ്ചുഭാഗത്തോടു ചേര്‍ത്തു കൂട്ടിക്കെട്ടുക.

∙ ചിക്കന്‍‍ പ്രഷര്‍ കുക്കറിലാക്കി അല്‍പം വെള്ളവും ചേര്‍ത്ത് ഒരു വിസില്‍ വരും വരെ വേവിച്ചെടുക്കണം.

∙ മൂന്നാമത്തെ ചേരുവ നന്നായി അരച്ചു ചിക്കനില്‍ തേച്ചു പിടിപ്പിക്കണം.

∙ ചൂടായ എണ്ണയില്‍ അഞ്ചാമത്തെ ചേരുവ വഴറ്റിയ ശേ ഷം ആറാമത്തെ ചേരുവ ചേര്‍ത്തു നന്നായി വഴറ്റിയെടുക്കുക.

∙ ഇതും മുട്ട പുഴുങ്ങിയതും ചിക്കനില്‍ നിറച്ച ശേഷം ചൂടായ എണ്ണയില്‍‍ തിരിച്ചും മറിച്ചുമിട്ടു നന്നായി വറുത്തെടുക്കാം.

Tags:
  • Pachakam