Saturday 18 January 2020 04:26 PM IST : By വനിത പാചകം, കടപ്പാട്: മിനിത സൂസൻ ജോസഫ്

ചിക്കൻ നൂഡിൽസും ബ്രെഡ് പീറ്റ്സയും; കുഞ്ഞുമക്കൾക്കായി രണ്ടു ഇഷ്ടവിഭവങ്ങൾ!

kids-food556ghh

ചിക്കൻ നൂഡിൽസ് 

1. എഗ്ഗ് നൂഡിൽസ് – 225 ഗ്രാം

2. ചിക്കൻ ബ്രെസ്റ്റ് സ്ലൈസ് െചയ്തത് – 125 ഗ്രാം

3. സോയാസോസ്  – ഒരു ചെറിയ സ്പൂൺ

ചൈനീസ് റൈസ് വൈൻ/ഡ്രൈ െഷറി – രണ്ടു െചറിയ സ്പൂൺ

4. എണ്ണ – അഞ്ചു െചറിയ സ്പൂൺ

5. വെളുത്തുള്ളി – നാല് അല്ലി, അരിഞ്ഞത്

6. ബേക്കൺ നീളത്തിൽ കനം കുറച്ചരിഞ്ഞത് – 25 ഗ്രാം

ബീൻസ് കോണോടുകോൺ കനം കുറച്ചരിഞ്ഞത് – 50 ഗ്രാം

7. സോയാസോസ് – രണ്ടു ചെറിയ സ്പൂൺ

പഞ്ചസാര – അര െചറിയ സ്പൂൺ

സ്പ്രിങ് അണിയൻ – നാല്, പൊടിയായി അരിഞ്ഞത്

8. എള്ളെണ്ണ – ഒരു െചറിയ സ്പൂൺ

പാകം ചെയ്യുന്ന വിധം

∙ നൂഡിൽസ് വേവിച്ച് ഊറ്റിയശേഷം തണുത്ത വെള്ളത്തിൽ കഴുകി ഊറ്റി വെള്ളം വാലാൻ വയ്ക്കുക. ചിക്കൻ ബ്രെസ്റ്റ് കനം കുറച്ചു നീളത്തിൽ അരിഞ്ഞു വയ്ക്കണം.

∙ ഇതിലേക്കു മൂന്നാമത്തെ ചേരുവ യോജിപ്പിച്ചു പുരട്ടി 10 മിനിറ്റ് ഫ്രിഡ്ജിൽ വയ്ക്കുക.

∙ ചീനച്ചട്ടി ചൂടാക്കി രണ്ടു െചറിയ സ്പൂൺ എണ്ണയൊഴിച്ചു ചൂടാകുമ്പോൾ ചിക്കൻ ചേർത്തു രണ്ടു മിനിറ്റ് വഴറ്റി മാറ്റിവയ്ക്കണം. 

∙ തുടച്ചു വൃത്തിയാക്കിയ ചീനച്ചട്ടിയിൽ ബാക്കി എണ്ണ ഒഴിച്ചു വെളുത്തുള്ളിയും ആറാമത്തെ ചേരുവയും ചേർത്തു നന്നായി വഴറ്റിയശേഷം ഊറ്റിവച്ചിരിക്കുന്ന നൂഡിൽസ് ചേർത്തിളക്കുക.

∙ ഇതിലേക്ക് ഏഴാമത്തെ ചേരുവ ചേർത്തു രണ്ടു മിനിറ്റ് വഴറ്റിയശേഷം വഴറ്റി വച്ചിരിക്കുന്ന ചിക്കനും ചേർത്തു രണ്ടു മൂന്നു മിനിറ്റ് ഇളക്കുക.

∙ എള്ളെണ്ണയും ചേർത്തു നന്നായി ഇളക്കി ചൂടോടെ വിളമ്പുക.

Chicken-noodles

ബ്രെഡ് പീറ്റ്സ

1. നന്നായി പഴുത്ത തക്കാളി – അരക്കിലോ

2. ഒലിവ് ഓയിൽ – ഒന്നര വലിയ സ്പൂൺ

3. വെളുത്തുള്ളി അരിഞ്ഞത് – ഒന്നര–രണ്ടു െചറിയ സ്പൂൺ

4. സവാള – ഒരു ഇടത്തരം പൊടിയായി അരിഞ്ഞത്

5. ഒറീഗാനോ – ഒന്നോ രണ്ടോ നുള്ള്

മുളകുപൊടി – ഒരു െചറിയ സ്പൂൺ‌

6. പഞ്ചസാര – ഒരു െചറിയ സ്പൂൺ

ബ്രെഡ് പീറ്റ്സയ്ക്ക്

6. റൊട്ടി – ആവശ്യത്തിന്

7.  പെപ്പറോണി, ചോളം, കാപ്സിക്കം,  സവാള എന്നിവ ചതുരക്കഷണങ്ങളാക്കിയത്  – പാകത്തിന്

8. മൊസെറല്ല ചീസ് ഗ്രേറ്റ് െചയ്തത് – പാകത്തിന്

പാകം െചയ്യുന്ന വിധം

∙ തക്കാളി തിളച്ചവെള്ളത്തിലിട്ടെടുത്തു തണുത്ത െവള്ളത്തിലിട്ട് ഊറ്റി തൊലി കളഞ്ഞു കഷണങ്ങളാക്കി മിക്സിയില‍്‍ ഒന്നടിച്ചു വയ്ക്കുക.

∙ എണ്ണ ചൂടാക്കി വെളുത്തുള്ളി ചേർത്തു മൂന്നു നാലു മിനിറ്റ് വഴറ്റിയശേഷം സവാള ചേർത്ത്  ഇടത്തരം തീയിൽ അൽപനേരം വഴറ്റുക.

∙ ഇതിൽ തക്കാളി അരച്ചതും അഞ്ചാമത്തെ ചേരുവയും ചേർത്തിളക്കുക. ഇടയ്ക്കിടെ ഇളക്കണം. 

∙ ഇതിലേക്കു പഞ്ചസാരയും േചർത്തിളക്കി വാങ്ങി ചൂടാറുമ്പോൾ കുപ്പിയിലാക്കി ഫ്രിഡ്ജി ൽ സൂക്ഷിക്കാം. ഇതാണ് പീറ്റ്സ സോസ്.

∙ ഇനി റൊട്ടി സ്ലൈസ് ചെയ്ത് ഒാരോ സ്ലൈസിലും പീറ്റ്സ സോസ് നന്നായി പുരട്ടുക. 

∙ ഇതിനു മുകളിൽ ഏഴാമത്തെ ചേരുവ യോജിപ്പിച്ചതും ഗ്രേറ്റ് െചയ്ത ചീസും വിതറി ചൂടായ അവ്നിൽ വച്ചു ബേക്ക് െചയ്യുക.

∙ ചീസ് ഉരുകി റൊട്ടി വേവുന്നതാണു കണക്ക്.

∙ ചൂടോടെ വിളമ്പണം.

Bread-pizza

കടപ്പാട്: മിനിത സൂസൻ ജോസഫ്

Tags:
  • Breakfast Recipes
  • Pachakam