Saturday 14 December 2019 04:56 PM IST : By അമ്മു മാത്യു

ഊണിനു വെറൈറ്റിയായി ചിക്കൻ ഓംലെറ്റ്

chicken-omletsss ഫോട്ടോ : ശ്രീകാന്ത് കളരിക്കൽ

1. എണ്ണ – ഒന്നര വലിയ സ്പൂൺ

2. സവാള പൊടിയായി അരിഞ്ഞത് – അരക്കപ്പ്

പച്ചമുളക് – ഒന്ന്, പൊടിയായി അരിഞ്ഞത്

ഇഞ്ചി അരിഞ്ഞത് – ഒരു ചെറിയ സ്പൂൺ

വെളുത്തുള്ളി ചതച്ചത്– ഒരു ചെറിയ സ്പൂൺ

ഉപ്പ് – പാകത്തിന്

3. മഞ്ഞൾപ്പൊടി – കാൽ ചെറിയ സ്പൂൺ

ഇറച്ചി മസാലപ്പൊടി – അര ചെറിയ സ്പൂൺ

കുരുമുളകുപൊടി – അര ചെറിയ സ്പൂൺ

4. തക്കാളി – ഒന്ന്, പൊടിയായി അരിഞ്ഞത്

5. ചിക്കൻ വേവിച്ചു പിച്ചിക്കീറിയത് – മുക്കാൽ കപ്പ്

6. മുട്ട – രണ്ട്

7. ഉപ്പ് – പാകത്തിന്

പാകം െചയ്യുന്ന വിധം

∙ പാനിൽ എണ്ണ ചൂടാക്കി രണ്ടാമത്തെ ചേരുവ ചേർത്തു വഴറ്റുക. പച്ചമണം മാറുമ്പോൾ മൂന്നാമത്തെ ചേരുവ ചേർത്തു വഴറ്റണം.

∙ മസാല മൂത്ത ശേഷം തക്കാളി ചേർത്തു നന്നായി വഴറ്റണം.

∙ ഇതിലേക്കു വേവിച്ച ചിക്കൻ ചേർത്തു നന്നായി ഉലർത്തി വാങ്ങി വയ്ക്കുക.

∙ മുട്ടയുടെ വെള്ളയും മഞ്ഞയും വേർതിരിക്കുക. മുട്ടവെള്ള ഒരു പാത്രത്തിലാക്കി നന്നായി അടിച്ചു പതപ്പിക്കണം. നന്നായി പതഞ്ഞ ശേഷം മുട്ടമഞ്ഞ ചേർത്തടിച്ചു പാകത്തിനുപ്പും  ചേർത്തു വയ്ക്കുക.

∙ ഫ്രൈയിങ് പാനിൽ എണ്ണ ചൂടാക്കി മുട്ട അടിച്ചത് ഒഴിച്ചു മെല്ലേ ചുറ്റിക്കുക.

∙ ഇതിനു മുകളിൽ ചിക്കൻ ഉലർത്തിയതു നിരത്തി, പാകമാകുമ്പോൾ റോൾ ചെയ്തെടുത്തു മുറിച്ചു വിളമ്പാം.

Tags:
  • Easy Recipes
  • Pachakam