Tuesday 09 February 2021 11:57 AM IST : By Vanitha Pachakam

അപാര രുചിയിൽ തയാറാക്കാം ചിക്കൻ പാൻ പൈ, ഈസി റെസിപ്പി!

pie

ചിക്കൻ പാൻ പൈ

1. വെണ്ണ - മൂന്നു വലിയ സ്പൂൺ

2. സവാള - ഒന്ന്, പൊടിയായി അരിഞ്ഞത്

കുക്കിങ് ആപ്പിൾ - രണ്ട് ഇടത്തരം, കുരു കളഞ്ഞു ചതുരക്കഷണങ്ങളാക്കിയത്

സെലറി പൊടിയായി അരിഞ്ഞത് - ഒരു കപ്പ്

3. ചിക്കൻ എല്ലില്ലാതെ ചതുരക്കഷണങ്ങളാക്കി വേവിച്ചത് - മൂന്നു കപ്പ്

അരി വേവിച്ചത് - രണ്ടു കപ്പ്

കുരുമുളകു പൊടിച്ചത് - അര ചെറിയ സ്പൂൺ

ക്രീം ഒാഫ് ചിക്കൻ സൂപ്പ് - രണ്ടരക്കപ്പ്(പായ്ക്കറ്റ് സൂപ്പും ഉപയോഗിക്കാം)

4. ചെഡ്ഡർ ചീസ് ഗ്രേറ്റ് ചെയ്തത് - രണ്ടു കപ്പ്

പാകം ചെയ്യുന്ന വിധം

∙ ഒരു വലിയ ഫ്രൈയിങ് പാനിൽ വെണ്ണ ചൂടാക്കി, രണ്ടാമത്തെ ചേരുവ ചേർത്ത് അഞ്ചു മിനിറ്റ് വഴറ്റണം.

∙ മൃദുവാകുമ്പോൾ മൂന്നാമത്തെ ചേരുവ ചേർത്തു നന്നായി യോജിപ്പിക്കണം.

∙ ഈ മിശ്രിതം അധികം കുഴിവില്ലാത്ത ഒരു പാനിലാക്കി, ഫോയിൽ കൊണ്ടു മൂടി 1800Cൽ ചൂടാക്കിയിട്ടിരിക്കുന്ന അവ്നിൽ വച്ച് 20-30 മിനിറ്റ് ബേക്ക് ചെയ്യ്ണം.

∙ പുറത്തെടുത്തു ഫോയിൽ മറ്റിയ ശേഷം മുകളിൽ ചീസ് വിതറി വീണ്ടും അഞ്ചു-10 മിനിറ്റ് ബേക്ക് ചെയ്യുക.